ട്രെയിനിൽ തൃശ്ശൂർ സ്വദേശിനിയായ ഒരു യുവതി മദ്യലഹരിയിൽ ബഹളമുണ്ടാക്കുന്ന വീഡിയോയാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. നചികേതസ് എന്ന എക്സ് ഹാൻറിൽ നിന്നാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.Thrissur woman got drunk on Vandebharat train
‘പ്രായഭേദമന്യേ ലിംഗഭേദമില്ലാതെ കേരളത്തിൽ മദ്യപാനം വളരെ സാധാരണമായിരിക്കുന്നു!ഇന്ത്യയിലെ ഏറ്റവും പുരോഗമന സംസ്ഥാനത്ത് മദ്യപിച്ച സ്ത്രീകൾ പരസ്യമായി വഴക്കിടുന്നത് പുതിയ സാധാരണമാണ് !!’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വന്ദേഭാരത് ട്രെയിനിലാണ് സംഭവം നടന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. സംഭവത്തിൽ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
വീഡിയോയിൽ ഒരു സ്ത്രീ മുന്നിലുള്ള ആരോയോ ശകാരിക്കുന്നത് കേൾക്കാം. ‘നീ ആരാടാ, അവനാരാണ് എന്നെ പറയാൻ’ എന്ന് സ്ത്രീ നിരന്തരം ബഹളം വയ്ക്കുമ്പോൾ കൂടെയുള്ള പുരുഷൻ അവരെ വട്ടം പിടിച്ച് സീറ്റിൽ ഇരുത്താൻ ശ്രമിക്കുന്നു.
എന്നാൽ, സീറ്റിൽ ഇരുന്ന്,’എൻറെ വണ്ടീടെ ചാവി അവൻറേലാണ്. അവനാരാണ്. അവനെ ഞാൻ കൊല്ലും. സാറ് മാറ്, അവനാരാണ്. വെറും വഴി പോകൻ.’ എന്ന് പറയുമ്പോൾ കൂടെയുള്ള ആളും ‘നീ മുണ്ടാണ്ടിരിക്കണുണ്ടോ. മര്യാദയ്ക്ക് ഇരി’ എന്ന് പറയുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
ഇതിനിടെ വണ്ടിയിലുള്ളവർ തൃശ്ശൂര് ഇറക്കാമെന്ന് പറയുന്നതും മറ്റും വീഡിയോയിൽ കേൾക്കാം. സംഭവം നടക്കുമ്പോൾ അടുത്ത് ടിടിആർ നിൽക്കുന്നതും വീഡിയോയിൽ കാണാം.സ്ത്രീയുടെ പ്രവർത്തിയിൽ മറ്റ് യാത്രക്കാർ അസ്വസ്ഥാരാകുന്നതും വീഡിയോയിൽ കാണാം.