web analytics

13 കോടി ചെലവഴിച്ച് നിർമ്മിച്ച റോഡിലെ പാലം തകർന്നു; പുന്നയൂർക്കുളത്ത് വൻ ദുരന്തം ഒഴിവായി

13 കോടി ചെലവഴിച്ച് നിർമ്മിച്ച റോഡിലെ പാലം തകർന്നു; പുന്നയൂർക്കുളത്ത് വൻ ദുരന്തം ഒഴിവായി

തൃശൂർ: പുന്നയൂർക്കുളം ചമ്മനൂർ മാഞ്ചിറക്കൽ പാലം തകർന്നു വീണു. ഉച്ചസമയത്ത് ഗതാഗത തിരക്ക് കുറവായതിനാൽ വൻ അപകടം ഒഴിവായി.

ആൽത്തറ–കുന്നംകുളം, പഴഞ്ഞി, പാറേമ്പാടം മേഖലകളിലേക്ക് പോകുന്ന പ്രധാന റോഡിലെ പാലമാണ് തകർന്നത്.

ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സിസ്റ്റത്തിന് കരുത്തുറ്റ സുരക്ഷയെന്ന് കേന്ദ്ര സർക്കാർ

13 കോടി ചെലവിട്ട് നിർമ്മിച്ച പാലം

2018 മാർച്ചിൽ ബി.എം.ബി.സി നിലവാരത്തിൽ 13 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പാറേമ്പാടം–ആറ്റുപുറം സംസ്ഥാന പാതയിലെ മാഞ്ചിറ പാലത്തിന്‍റെ ഒരു ഭാഗമാണ് പൂർണ്ണമായി തോട്ടിലേക്ക് ഇടിഞ്ഞുവീണത്.

വൈദ്യുതി തടസ്സവും ഗതാഗത നിയന്ത്രണവും

പാലം തകർന്നതിനെ തുടർന്ന് റോഡരികിലെ വൈദ്യുതി പോസ്റ്റുകളും തോട്ടിലേക്ക് മറിഞ്ഞു. ഇതോടെ പ്രദേശത്ത് ഏറെ നേരം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു. റോഡിലെ മണ്ണ് തോട്ടിലേക്ക് ഇടിഞ്ഞതോടെ വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെട്ടതും നെൽകർഷകർക്ക് വലിയ ആശങ്കയുണ്ടാക്കി.

മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് നാട്ടുകാർ

റോഡ് നവീകരണ സമയത്ത് പാലം പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം.

എന്നാൽ പ്രതിഷേധം അവഗണിച്ച് പഴയ പാലത്തിന്‍റെ മുകളിലൂടെയായിരുന്നു ടാറിംഗ് നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.

മൂന്ന് മാസം മുൻപ് പാലത്തിനരികെ ഏകദേശം 25 മീറ്റർ ഭാഗം ഇടിഞ്ഞതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി വാഹനങ്ങൾ കടത്തി വിട്ടിരുന്നു.

അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

English Summary

A bridge on the Parappadam–Aattupuram state highway at Manchirakkal in Punnayurkulam, Thrissur, collapsed even though authorities built it in 2018 at a cost of ₹13 crore. Fortunately, the incident happened during low-traffic hours and thus averted a major tragedy. As a result, the collapse disrupted power supply, forced traffic restrictions, and blocked water flow, which in turn affected paddy farmers. Meanwhile, locals accused officials of negligence, stating that they had earlier flagged structural damage and issued warnings that authorities ignored during road renovation works.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

‘ഒരു ടിക്കറ്റിന് ₹500… അഞ്ച് പേർക്ക് ₹2500’; സിനിമയിൽ അഭിനയിച്ചിട്ടും കാണാൻ കഴിയാതെ സഹനടൻ

‘ഒരു ടിക്കറ്റിന് ₹500… അഞ്ച് പേർക്ക് ₹2500’; സിനിമയിൽ അഭിനയിച്ചിട്ടും കാണാൻ...

ചേറിലും കല്ലിലും ആവേശം നിറയ്ക്കാൻ തൃശൂർ ഒരുങ്ങുന്നു… ‘ഫാസ്റ്റ്ട്രാക്ക് ഓഫ്‌ട്രാക്ക് ചാലഞ്ച്’; 2.5 ലക്ഷം സമ്മാനവുമായി ഓഫ്‌റോഡ് മത്സരം

ചേറിലും കല്ലിലും ആവേശം നിറയ്ക്കാൻ തൃശൂർ ഒരുങ്ങുന്നു… ‘ഫാസ്റ്റ്ട്രാക്ക് ഓഫ്‌ട്രാക്ക് ചാലഞ്ച്’;...

​”തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!” 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ

​"തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!" 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ 2021ലെ...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

വോണിന്റെ ‘മാജിക്’ മൈതാനത്തിന് പുറത്തും; രാജസ്ഥാൻ റോയൽസ് വിറ്റപ്പോൾ കുടുംബത്തിന് ലഭിക്കുന്നത് 450 കോടി!

വോണിന്റെ 'മാജിക്' മൈതാനത്തിന് പുറത്തും; രാജസ്ഥാൻ റോയൽസ് വിറ്റപ്പോൾ കുടുംബത്തിന് ലഭിക്കുന്നത്...

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

Related Articles

Popular Categories

spot_imgspot_img