തൃശൂര്‍ പൂരം കലക്കൽ; വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കുന്നതിൽ വീഴ്ച; സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു.Thrissur Pooram Kalakal; Failure to respond under RTI; Suspension of State Public Information Officer

വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്.

തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്‌ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്‌ക്കും കളങ്കമുണ്ടാക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ഡിജിപിയുടെ റിപ്പോർട്ടിലാണ് സര്‍ക്കാർ നടപടി. ഡിവൈഎസ്‍പിയുടെ നടപടി തെറ്റായ വാര്‍ത്ത പ്രചരിക്കാൻ കാരണമായെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.

വിവരാവകാശ ചോദ്യം തൃശൂരിലേക്ക് അയച്ചത് തെറ്റാണെന്നും പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടിൽ പരാമർശമുണ്ട്.

തൃശൂർ കമ്മിഷണർ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് യാതാരുവിധ അന്വേഷണവും നടക്കുന്നുമില്ല.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍

കാസര്‍കോട്: ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിഞ്ഞു. കാസര്‍കോട് ചെറുവത്തൂര്‍...

Related Articles

Popular Categories

spot_imgspot_img