തൃശൂർ: തൃശൂർ പൂരം നടത്തിപ്പിൽ ഉണ്ടായ വിവാദത്തില്‍ തൃശൂർ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. ആര്‍ ഇളങ്കോയ്ക്കാണ് പകരം ചുമതല. അങ്കിത് അശോകന് പുതിയ ചുമതല നല്‍കിയിട്ടില്ല. (Thrissur Pooram Controversy Commissioner Ankit Asokan transferred)
അങ്കിത് അശോകനെ സ്ഥലം മാറ്റാനുള്ള തീരുമാനം നേരത്തേ തന്നെ എടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഉത്തരവ് വൈകിയത്. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിനെത്തുടര്‍ന്നാണ് സ്ഥലം മാറ്റാന്‍ തീരുമാനിച്ചിരുന്നത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയും വെടിക്കെട്ട് വൈകുകയും ആയിരുന്നു.
തുടർന്ന് രാവിലെ 7.15-ഓടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. പോലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ വെടിക്കെട്ടുസ്ഥലത്തുനിന്ന് ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തർക്കത്തിനിടയാക്കിയിരുന്നു. പൂരത്തിന് ആനകൾക്ക് നൽകാൻ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണർ അങ്കിത് അശോകൻ തടയുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
Read Also: വിരലിന് പകരം നാക്കിൽ ശസ്ത്രക്രിയ; ചികിത്സ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി