News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ഇനി ഒരു വർഷം കഴിഞ്ഞ് കാണാം; പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു

ഇനി ഒരു വർഷം കഴിഞ്ഞ് കാണാം; പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു
April 20, 2024

തൃശൂർ: തൃശൂർ പൂരത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ നേർക്കുനേർ നിന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന വാക്കിലായിരുന്നു ഇരു ഭഗവതിമാരും പിരിഞ്ഞത്. വികാരനിർഭര മുഹൂർത്തങ്ങൾക്ക് ആയിരങ്ങളാണ് സാക്ഷികളായത്.

വൈകി നടത്തിയ വെടിക്കെട്ടിന് ശേഷം രാവിലെ 8.30നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി വിഭാഗം ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളിപ്പു തുടങ്ങിയത്. തുടർന്നു നായ്ക്കനാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ലഘു കുടമാറ്റം നടന്നു. ഉച്ചയോടെ ശ്രീമൂലസ്ഥാനത്തെത്തി. പാറമേക്കാവ് വിഭാഗം 8.30നാണ് പഞ്ചവാദ്യ, പാണ്ടിമേള അകമ്പടിയോടെ 15 ആനകൾ അണിനിരന്ന എഴുന്നള്ളിപ്പാരംഭിച്ചു.

പാണ്ടിമേളക്കൊഴുപ്പോടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി. തുടർന്നു മേളം കലാശിച്ച ശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജൻമാർ മുഖാമുഖം നിന്നു. തുടർന്ന് ‘അടുത്ത മേടമാസത്തിലെ പൂരത്തിനു കാണാം’ എന്നു വാക്കു നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറഞ്ഞു. ആനകൾ തുമ്പി ഉയർത്തി പരസ്പരം അഭിവാദ്യം ചെയ്തു. രാത്രി ഉത്രംവിളക്കു കൊളുത്തി ഭക്തർ കൊടിയിറക്കുന്നതോടെ ഈ വർഷത്തെ പൂരത്തിന് പര്യവസാനമാകും. അടുത്ത വർഷം മെയ് ഏഴിനാണ് തൃശൂർ പൂരം.

 

Read Also: ക്യാപ്റ്റൻ ആണത്രെ ക്യാപ്റ്റൻ; പന്തെറിയിക്കാതിരുന്ന പാണ്ഡ്യയുടെ തീരുമാനം വിചിത്രമായി തോന്നി; പാണ്ഡ്യയ്ക്കെതിരെ മുംബൈ ഇന്ത്യൻസ് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്; അവേശംമൂത്ത് പോസ്റ്റ് ചെയ്തു, അബദ്ധം മനസ്സിലാക്കി പിൻവലിച്ചപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • Top News

തൃശൂരിൽ താമര വിരിഞ്ഞപ്പോള്‍ മൂന്നു പേരുടെ ചെവിയിൽ ചെമ്പരത്തിപൂ വിരിഞ്ഞു; പൂരം അട്ടിമറിച്ചത് എൽഡിഎഫെ...

News4media
  • Kerala
  • News
  • Top News

തൃശൂ‍ർ പൂരം കലക്കിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, പൊലീസിന് ഗുരുതര വീഴ്ച പറ്റി; വി എസ് സുനിൽ കുമാർ

News4media
  • Kerala
  • News
  • Top News

തൃശൂർ പൂരം വിവാദം; കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി, ആര്‍ ഇളങ്കോ തൃശൂർ കമ്മീഷണറാകും

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]