web analytics

35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ

35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ

തൃശ്ശൂര്‍: മഴവെള്ള സംഭരണിയില്‍ വീണ വയോധികയെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. പഴുവില്‍ കുറുമ്പിലാവ് സ്വദേശിനി ലീല (75)-യാണ് അപകടത്തില്‍പ്പെട്ടത്.

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള ഉപയോഗശൂന്യമായ മഴവെള്ള സംഭരണിയിലാണ് സംഭവം. ഏകദേശം 35 അടി ആഴമുള്ള കുഴിയിലേക്ക് വയോധിക വീണു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനം തുടങ്ങി.

എസ്.ഐ രാജേഷ് കയറുപയോഗിച്ച് കുഴിയിലേക്ക് ഇറങ്ങി, വയോധികയെ തോളിലേറ്റി.

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്?

മുകളിലുള്ള പൊലീസുകാർ കയർ വലിച്ചുയർത്തിയാണ് ഇരുവരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചത്.

തുടർന്ന് ആംബുലൻസിൽ ലീലയെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഭാഗ്യവശാൽ ഗുരുതര പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

സി.പി.ഒമാരായ രമേശ് ചന്ദ്രൻ, ശ്രീജിത്, അഭയ് ഘോഷ് എന്നിവർ ഉൾപ്പെടെ പൊലീസ് സംഘത്തിന്‍റെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

English Summary:

A police sub-inspector in Thrissur carried out a daring rescue and saved a 75-year-old woman who fell into a 35-foot-deep unused rainwater storage pit near a medical college. After reaching the spot, he climbed down into the pit using a rope, lifted the woman onto his shoulders, and then, with the support of his team, they pulled both of them back up to safety. She was immediately rushed to the hospital, where doctors confirmed that she did not suffer serious injuries. As a result, the swift and well-coordinated effort by the police team prevented what could have turned into a major tragedy.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

കോട്ടയം ഉദയനാപുരത്ത് വീണ്ടും പക്ഷിപ്പനി; 1 കിമീ പരിധിയിൽ പക്ഷികളെ നശിപ്പിക്കും

കോട്ടയം ഉദയനാപുരത്ത് വീണ്ടും പക്ഷിപ്പനി; 1 കിമീ പരിധിയിൽ പക്ഷികളെ നശിപ്പിക്കും കോട്ടയം:...

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ; ‘O-Shot’ ട്രെൻഡ്… ഗുണമോ ചതിയോ?

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ;...

യുദ്ധകാഹളം മുഴങ്ങുന്നു! ഇറാനിലേക്ക് ചൈനീസ് മിസൈലുകൾ ഒഴുകുന്നു; ട്രംപിനെ വെല്ലുവിളിച്ച് പുതിയ നീക്കം?

വാഷിങ്ടൺ: ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിവരച്ചുകൊണ്ട് ഇറാനും ചൈനയും തമ്മിലുള്ള...

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ് ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന...

‘അടിച്ച് പണിക്കുറ്റം തീർക്കും’; പുറത്തുവന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രന്റേതോ? ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി

'അടിച്ച് പണിക്കുറ്റം തീർക്കും'; പുറത്തുവന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രന്റേതോ? ബിജെപി വനിതാ...

Related Articles

Popular Categories

spot_imgspot_img