web analytics

ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ കാലി

ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ കാലി

തൃശൂർ: വെറും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് 9.90 ലക്ഷം രൂപ നഷ്ടമായ ഡിജിറ്റൽ തട്ടിപ്പ് കേസിൽ ഹരിയാന സ്വദേശിനി അറസ്റ്റിൽ.

ഫരിദാബാദിലെ സ്വദേശിനിയായ ലക്ഷ്മിയെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

നാട്ടിൽ ഒരിക്കലും കാലുകുത്താതെയായിരുന്നു ഈ വൻ തുക പ്രതി തട്ടിയെടുത്തത്.

കൊടുങ്ങല്ലൂർ മേത്തല കോട്ടപ്പുറം സ്വദേശി തോമസ് ലാലിന്റെ മൊബൈൽ ഫോണിലേക്കാണ് തട്ടിപ്പിന് വഴിയൊരുക്കിയ ലിങ്ക് വന്നത്.

ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ “RTO Challan” എന്ന പേരിലുള്ള APK ഫയൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടു.

ഇതിലൂടെ ഫോൺ പൂർണമായും ഹാക്ക് ചെയ്യപ്പെടുകയും തോമസ് ലാലിന്റെ ബാങ്ക് അക്കൗണ്ടിലെ 9.90 ലക്ഷം രൂപ മൂന്നു ഘട്ടങ്ങളിലായി പ്രതിയുടെ അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി മാറ്റപ്പെടുകയും ചെയ്തു.

ബിസിനസ് ആവശ്യത്തിനായി ബാങ്കിൽ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം തോമസ് ലാൽ തിരിച്ചറിഞ്ഞത്.

തുടർന്ന് തൃശൂർ റൂറൽ സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ പണം ഹരിയാനയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി.

വ്യാജ വിലാസം ഉപയോഗിച്ച് തുറന്ന അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞു.

ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതിയെ ഹരിയാനയിൽ നിന്ന് കണ്ടെത്തി കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

English Summary:

A woman from Faridabad, Haryana, has been arrested for siphoning ₹9.90 lakh through a digital fraud in Thrissur. The victim, Thomas Lal from Kodungalloor, clicked a link that installed an “RTO Challan” APK, allowing the fraudster to hack his phone and transfer the money in three online transactions. The cyber police investigation traced the funds to a bank account in Haryana opened using a fake address. A special investigation team arrested the accused and brought her to Kodungalloor police station.

thrissur-digital-fraud-haryana-woman-arrested

Digital Fraud, Cyber Crime, Kerala, Haryana, Arrest, Online Scam, Thrissur, Cyber Police

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

കത്തിയമർന്ന് തുണിശേഖരം; കോഴിക്കോട് ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ; രക്ഷയായത് തട്ടുകടയിൽ ചായകുടിക്കാൻ എത്തിയവർ

ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ...

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം പകർന്ന് ലേലം വിളി

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം...

വിധിക്ക് തൊട്ടുമുൻപ് പ്രതി മുങ്ങി: കരുനാഗപ്പള്ളി പോക്സോ കോടതിയിൽ നാടകീയ രംഗങ്ങൾ

കരുനാഗപ്പള്ളി പോക്സോ കോടതിയിൽ വിധിക്ക് തൊട്ടുമുൻപ് പ്രതി മുങ്ങി കരുനാഗപ്പള്ളി പോക്സോ അതിവേഗ...

സിനിമാ സെറ്റിലെ തർക്കം പോലീസ് സ്റ്റേഷനിൽ; സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

സിനിമാ സെറ്റിലെ തർക്കം പോലീസ് സ്റ്റേഷനിൽ; സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ കൊച്ചി:...

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്! അഹമ്മദാബാദിൽ ഇന്ന് ഡച്ച് വേട്ടയോ? ഇന്ത്യ – നെതർലൻഡ്‌സ് പോരാട്ടം ഇന്ന്!

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്! അഹമ്മദാബാദിൽ ഇന്ന് ഡച്ച് വേട്ടയോ? ഇന്ത്യ...

സംശയരോഗം വില്ലനായി; പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ; ഭാര്യയെ കൊന്ന് കവർച്ചാക്കഥ മെനഞ്ഞ ഭർത്താവിന്റെ തിരക്കഥ പൊളിഞ്ഞത് ഇങ്ങനെ:

പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ വാലന്റൈൻസ് ദിനത്തിന്റെ പ്രഭ മങ്ങുന്നതിന് മുൻപ് ഹരിയാനയിലെ...

Related Articles

Popular Categories

spot_imgspot_img