web analytics

കിംഗ് കോഹ്ലിക്ക് ആടിനെ ബലി നൽകി!കട്ടൗട്ടില്‍ രക്താഭിഷേകം, മൂന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ആരാധകര്‍ അറസ്റ്റില്‍

ബംഗളൂരു: വിരാട് കോഹ് ലിയുടെ കട്ടൗട്ടിന് മുന്നില്‍ ആടിനെ ബലി നല്‍കിയ മൂന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ആരാധകര്‍ അറസ്റ്റില്‍.

യുവാക്കളായ സന്ന പാലയ്യ, ജയണ്ണ. ടിപ്പെ സ്വാമി എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. ചിത്രദുര്‍ഗ ജില്ലയിലെ മൊളക്കല്‍മുരു താലൂക്കിലെ മറിയമ്മനഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്.

ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തിലെ ആര്‍സിബിയുടെ വിജയത്തിന് പിന്നാലെയായിരുന്നു ആരാധകരുടെ അതിരുവിട്ട ആഘോഷ പ്രകടനം.

ആടിനെ ബലി നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് യുവാക്കാള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തത്.

ചെന്നൈ കിങ്‌സിനെതിരെ ആര്‍സിബി വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ആര്‍സിബി ആരാധകര്‍ വിരാട് കോഹ് ലിയുടെ കട്ടൗട്ടിന് മുന്നില്‍ ആടിനെ ബലി നല്‍കിയത്.

തൊട്ടു പിന്നാലെ ആരാധകര്‍ കോഹ് ലിയുടെ കട്ടൗട്ടില്‍ രക്താഭിഷേകം നടത്തുകയും ചെയ്തു.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മൃഗസംരക്ഷണ നിയമപ്രകാരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഐപിഎല്‍ ടീമുകളില്‍ വലിയ ആരാധകവൃന്ദമുള്ള ടീമുകളില്‍ മുൻനിരയിലാണ് റോയല്‍ ചാലഞ്ചേഴ്‌സ്. ഇതുവരെ ഒറ്റക്കിരീടവും നേടിയിട്ടില്ലെങ്കിലും ഇത്തവണ ടീം കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ സീസണില്‍ മെച്ചപ്പെട്ട പ്രകടനമാണ് ആര്‍സിബി പുറത്തെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

കൊച്ചിയിൽ കൈവിട്ടുപോകാതെ കോൺഗ്രസ്; പക്ഷെ മേയർ കസേരയിൽ ആര്? ഗ്രൂപ്പ് പോര് മുറുകുന്നു; അന്തിമ പട്ടിക പുറത്ത്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കൊച്ചി കോർപ്പറേഷൻ ഭരണം...

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ കോട്ടയം: ക്രിസ്തുമസ്...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ

14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ ദുബായ്: അണ്ടർ-19 ഏഷ്യാ...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

Related Articles

Popular Categories

spot_imgspot_img