പ്രേംകുമാറും ജിഗീഷും ആരോപണങ്ങൾ നിഷേധിച്ചപ്പോൾ, മാധ്യമങ്ങളോടു കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ജയകുമാറിന്റെ പ്രതികരണം; എഡിജിപിക്കൊപ്പമുണ്ടായിരുന്ന ആ മൂന്നു പ്രമുഖർ ആരൊക്കെ

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാറും ആർ എസ് എസ് നേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ച്ചയിൽ ഒപ്പമുണ്ടായിരുന്ന മൂന്ന് പ്രമുഖർ ആരെന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല.It is still unclear as to who the three prominent people were who were present in the meeting with ADGP M.R. Ajithkumar and RSS leader Ram Madhav

കോവളത്തെ ഹോട്ടലിൽവച്ചുനടന്ന റാം മാധവ് – അജിത് കുമാർ കൂടിക്കാഴ്ച്ചയിൽ ഒപ്പം മൂന്നു പ്രമുഖരുണ്ടായിരുന്നു എന്നാണ് സപെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

ചെന്നൈയിലെ മലയാളി വ്യവസായിയും ബിഎൽഎം ഗ്രൂപ്പ് ചെയർമാനുമായ ആർ.പ്രേംകുമാർ, മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ കൊച്ചുമകനും കൈരളി ടിവി മാർക്കറ്റിങ് മാനേജരുമായ ജിഗീഷ് നാരായൺ, ആർഎസ്എസ് നേതാവ് എ.ജയകുമാർ എന്നിവരാണ് ആ മൂന്നുപേർ എന്നതരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു.

എന്നാൽ പ്രേംകുമാറും ജ​ഗദീഷും ഇത്തരമൊരു കൂടിക്കാഴ്ച്ച നടന്നിട്ടില്ലെന്നാണ് വെളിപ്പെടുത്തുന്നത്.

പേരുകൾ പുറത്തുവന്നതിന് പിന്നാലെ മൂന്നുപേരെയും ബന്ധപ്പെട്ടെന്നും രണ്ടുപേർ ആരോപണം നിഷേധിച്ചു എന്നുമാണ് റിപ്പോർട്ട് ചെയ്യുന്നത്.

പ്രേംകുമാറും ജിഗീഷും ആരോപണങ്ങൾ നിഷേധിച്ചപ്പോൾ, മാധ്യമങ്ങളോടു കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ജയകുമാറിന്റെ പ്രതികരണം.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി അജിത് നടത്തിയ കൂടിക്കാഴ്ചയി‍ൽ പങ്കെടുത്തത് നേരത്തേ ജയകുമാർ സ്ഥിരീകരിച്ചിരുന്നു.

പല നേതാക്കളെയും പരിചയമുണ്ട്. അജിത്കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല. അതിന്റെ ആവശ്യമില്ല. ആരോപണമുന്നയിച്ചവർ തെളിവുകൾ പുറത്തുവിടട്ടെ. എന്റെ ഫോൺ രേഖകളടക്കം പരിശോധിക്കാമെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആർഎസ്എസ് നേതാക്കൾ ആ പട്ടികയിലില്ലെന്നായിരുന്നു ജിഗീഷിന്റെ പ്രതികരണം. ‘‘പ്രേംകുമാറിനെ അങ്ങനെ നേരത്തേ കണ്ടിട്ടുണ്ട്. റാം മാധവിനെ കണ്ടിട്ടില്ലെന്നു മാത്രമല്ല, അറിയുക പോലുമില്ല.

കുളിമുറിയിൽ തെന്നിവീണ് 7 മാസത്തിലേറെയായി ചികിത്സയിലുള്ള എന്നെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. കണ്ടിട്ടുണ്ടെങ്കിൽ പൊലീസിനു തെളിയിക്കാമല്ലോ’’– ജിഗീഷ് പറഞ്ഞെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!