സ്വകാര്യ വ്യക്തിക്ക് വഴി വെട്ടാൻ ക്ഷേത്രത്തിലെ നാഗവിളക്ക് ഇളക്കി കുളത്തിലിട്ടു; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ അടക്കം മൂന്ന് പേർ റിമാൻഡിൽ

കോട്ടയം:ചെങ്ങന്നൂർ വണ്ടിമല ക്ഷേത്രത്തിലെ Chengannur Vandimala temple നാഗവിളക്ക് ഇളക്കി കുളത്തിലിട്ട കേസിൽ നഗരസഭ കൗണ്‍സിലർ അടക്കം മൂന്ന് പേർ റിമാൻഡിൽ.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, രാജേഷ്, ശെൽവൻ എന്നിവരാണ് റിമാൻഡിലായത്.

ക്ഷേത്രത്തിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിലെ പുരയിടത്തിലേക്കുള്ള വഴി വീതികൂട്ടാനാണ് നാഗവിളക്ക് ഇളക്കിയെടുത്ത് സമീപത്തെ കുളത്തിൽ എറിഞ്ഞത്.

നഗരസഭ കൗണ്‍സിലറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് പ്രതികളായ രാജേഷിനും ശെൽവനും പണം നൽകിയാണ് ഇത് ചെയ്യിച്ചത് എന്നാണ് പരാതി.

പ്രതികളെ വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടി. കുളത്തിൽ നിന്ന് നാഗവിളക്കും മുങ്ങിയെടുപ്പിച്ചു ക്ഷേത്രം ഭാരവാഹികള്‍ക്കും കൈമാറി.

നീക്കം ചെയ്ത സ്ഥലത്ത് തന്നെ വിളക്ക് പുനംസഥ്പിക്കുകയും ചെയ്തു. പിന്നാലെ നിയമ നടപടികള്‍ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് റിമാൻഡ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

യുഎസ് സർക്കാറിനെ വലച്ച് കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യുഎസ് സർക്കാറിനെ...

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ബ്രിട്ടൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന...

14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്

ഡാലസ്: 14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി...

കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; സമരം പൊളിക്കാൻ ഡയസ്നോൺ പ്രഖ്യാപിച്ചിച്ച് സർക്കാർ

തിരുവനന്തപുരം : ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്)...

ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിന്റെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി യുവാവ്...

Related Articles

Popular Categories

spot_imgspot_img