ബെംഗളൂരു: ഷിരൂരിൽ കുന്നിടിഞ്ഞുവീണ് അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുനുൾപ്പെടെ മൂന്ന് പേർ മണ്ണിനടിയിൽ ഉണ്ടെന്നും കണ്ടെത്താൻ റഡാർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ തുടരുമെന്നും ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ.Three people including Arjun are underground. District Collector Laxmipriya said that the search will continue using radar
പത്ത് പേരെ കാണാതായിട്ടുണ്ടെന്നും ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും അവർ പറഞ്ഞു. എൻ.ഐ.ടി കർണാടകയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറുമായി എത്തുന്നുണ്ട്, വാഹനം കണ്ടെത്താനുള്ള നടപടികൾ തുടരുമെന്നും കളക്ടർ പറഞ്ഞു.
അതേസമയം അർജുനെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് എസ്.പി നാരായൺ പറഞ്ഞു.‘രക്ഷാപ്രവർത്തനം ആറുമണിക്ക് തന്നെ ആരംഭിച്ചു. എൻ.ഡി.ആർ.എഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പോലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ടെക്‌നിക്കൽ സഹായത്തിനായി ഒരാൾ കൂടി എത്തുന്നുണ്ട്. എൻ.ഐ.ടി കർണാടകയിലെ പ്രൊഫസറാണ് എത്തുന്നത്.
ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ എന്ന ഡിവൈസുമായാണ് അദ്ദേഹം വരുന്നത്. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാൻ സാധിക്കും. അരമണിക്കൂറിനുള്ളിൽ അവരെത്തും. വാഹനം എവിടെയാണെന്ന് കണ്ടെത്താനുള്ള നടപടികൾ തുടങ്ങും’. – കളക്ടർ പറഞ്ഞു.