സൗദിയുടെ ചരിത്രത്തിൽ ആദ്യമായി വ്യത്യസ്തമായ ഒരു വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയി ഇരുപത് വർഷത്തോളം സ്വന്തം മക്കളെ പോലെ വളർത്തിയ സൗദി വനിത മര്‍യം അല്‍മിത് അബിൻ, കൂട്ടാളിയായ യമനി പൗരൻ മന്‍സൂര്‍ ഖായിദ് അബ്ദുല്ല എന്നിവർക്കാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.
കുട്ടികളെയും അവരുടെ യഥാർഥ മാതാപിതാക്കളെയും ഇത്രയും വർഷം മാനസികമായി പീഡിപ്പിക്കൽ, വിദ്യാഭ്യാസം അടക്കമുള്ള അവകാശം നിഷേധിക്കൽ, വ്യാജ വിവരം നൽകി അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതിയായ വനിതക്കും കൂട്ടുപ്രതിക്കും എതിരെ ചുമത്തിയത്.
1994 നും 2000ത്തിനും ഇടയിലാണ് കുട്ടികളെ ഇവർ തട്ടിയെടുത്തത്. നഴ്സുമാരുടെ വേഷം ധരിച്ചാണ് ഇവർ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയത്. വര്ഷങ്ങള് മുൻപ് നടന്ന സംഭവത്തെ എല്ലാവരും മറന്നു തുടങ്ങിയതിനിടയിലാണ് അപ്രതീക്ഷിതമായി ക്രൂരത വെളിച്ചത്തു വരുന്നത്.
ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി, ദമാം മെറ്റേണിറ്റി ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് മൂന്നു കുഞ്ഞുങ്ങളെ ദുരൂഹസഹചര്യത്തിൽ കാണാതായാതോടയാണ് സംഭവത്തെ വാർത്തകളിൽ ഇടം നേടുന്നത്. അന്വേഷണത്തെ അപലവഴിക്ക് നടന്നെങ്കിലും കുട്ടികളെ പിന്നീട് കണ്ടെത്താൻ സാധിച്ചില്ല.
വർഷങ്ങൾ കടന്നുപോയി കുട്ടികൾ വലുതായതോടെയാണ് അഞ്ചുവർഷം മുൻപ് സംഭവം പുറത്തറിഞ്ഞത്.ജോലി ആവശ്യാർഥം രേഖകൾ ഉണ്ടാക്കാൻ മർയം ശ്രമിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
ഇവർ മറ്റുള്ളവരിൽനിന്നും അകന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്നതിനാലാണ് കുട്ടികളെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കാതിരുന്നത്. ഡി.എൻ.എ പരിശോധന അടക്കം നടത്തിയാണ് മർയം കുറ്റം ചെയ്തതായി പൊലീസ് കണ്ടെത്തിയത്.