മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്

ആലപ്പുഴ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടി രൂപ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം.

ബാങ്കിലെ രണ്ട് ജീവനക്കാർ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറവൻതോട് പുത്തൻപറമ്പ് വീട്ടിൽ അഖിൽ(32), ചെട്ടികുളങ്ങര പഞ്ചായത്ത് കൈതവളപ്പ് ദേവികൃപ വീട്ടിൽ ശ്രീകുമാർ(33),

എറണാകുളം കുന്നത്തുനാട് വെങ്ങോല പഞ്ചായത്ത് രണ്ടാം വാർഡ് കോഞ്ഞാശ്ശേരി മുക്കുറ്റി പറമ്പിൽ വീട്ടിൽ പരീത് കുഞ്ഞ്(51) എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഇവരിൽ അറസ്റ്റിലായ അഖിൽ, ശ്രീകുമാർ എന്നിവർ ബാങ്കിലെ ജീവനക്കാരാണ്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ന്യൂമാൻ എസ് അറിയിച്ചു.

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങി

കട്ടപ്പന: മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ സംഭവത്തിൽ പിടികിട്ടാപുള്ളിയായ യുവതിയെ പൊലീസ് പിടികൂടി. ബിനീത (49) എന്ന യുവതിയാണ് 19 വർഷത്തിന് ശേഷം പോലീസിന്റെ പിടിയിലായത്.

എറണാകുളത്തു നിന്നാണ് ഇവരെ പിടിയിലായത്. ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വെച്ച് 25,000 രൂപ തട്ടിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്.

2006 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.

തുടര്‍ന്ന് കട്ടപ്പന കോടതി ബിനീതയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 19 വർഷമായി പ്രതി പൊലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

എറണാകുളം നെടുമ്പാശ്ശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

മുക്കുപണ്ടം പണയംവച്ചു തട്ടിയത് ലക്ഷങ്ങൾ; പിടിക്കപ്പെടാതിരിക്കാൻ പത്രങ്ങളിൽ സ്വയം ചരമ വാർത്ത നൽകി; പ്രതി പിടിയിൽ

കോട്ടയം: മുക്കുപണ്ടം പണയംവച്ചു പണം തട്ടിയശേഷം മരിച്ചെന്ന് പത്രവാർത്ത നൽകി മുങ്ങിയ പ്രതി പിടിയിൽ. കുമാരനല്ലൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയായ നാൽപ്പത്തൊന്നുകാരനാണ് പോലീസിൻ്റെ പിടിയിലായത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച ശേഷം താൻ മരിച്ചെന്ന് സ്വയം പത്രവാർത്ത നൽകുകയായിരുന്നു.

കോട്ടയം ​ഗാന്ധിന​ഗർ പൊലീസാണ് ഇയാളെ കൊടൈക്കനാലിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.

ഇയാളുടെ ആധാർ കാർഡിൽ എം.ആർ.സജീവ് എന്ന പേരും എറണാകുളം ഇടപ്പള്ളിയിലെ വിലാസവുമാണുള്ളത്. വോട്ടർ ഐഡി കാർഡിലാണെങ്കിൽ കുമാരനല്ലൂരിലെ വിലാസവും.

2023ലാണ് ഇയാൾ മുക്കുപണ്ട തട്ടിപ്പ് നടത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂർ ശാഖകളിൽനിന്ന് അഞ്ചു ലക്ഷം രൂപയാണ് ഇയാൾ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തതെന്നു പൊലീസ് പറയുന്നു.

അന്വേഷിച്ചപ്പോൾ ഇയാൾ ചെന്നൈയിൽ വെച്ച് മരിച്ചെന്നു വിവരം അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസിൽ പരാതിപ്പെട്ടു.

മറ്റൊരു പത്രത്തിന്റെ ചരമവാർത്തകളുടെ പേജിൽ ഇയാളുടെ ഫോട്ടോ അടക്കം വാർത്ത വന്നതായി കണ്ടെത്തുകയായിരുന്നു.

ചെന്നൈ അഡയാറിൽ സംസ്കാരം നടക്കുമെന്നും വാർത്തയിലുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാർത്തയെന്ന് പോലീസിന് സംശയം തോന്നി.ഇതേ തുടർന്നാണ് കൊടൈക്കനാൽ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണമെത്തിയത്

Summary: Three more individuals have been arrested in connection with a ₹1.5 crore fraud case involving fake gold pledges at a private financial institution in Ambalappuzha, Alappuzha. The investigation is ongoing.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

Related Articles

Popular Categories

spot_imgspot_img