ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യൂറോപ്പിൽ എത്തുന്ന സംഭവങ്ങൾ വർധിക്കുന്നതിനിടെ വീണ്ടും അപകടം. ഞായറാഴ്ച രാവിലെ ചെറുബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരിൽ മൂന്നു പേർ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. Three migrants die after boat capsizes while crossing English Channel in small boat:
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം ആറിനാണ് സംഭവം. ഫ്രഞ്ച് തീര സംരക്ഷണ സേനയാണ് അപകടം നടന്നത് തിരിച്ചറിഞ്ഞത്. മുങ്ങിമരിച്ച മൂന്നുപേരെ തീര സംരക്ഷണ സേന ഹെലികോപ്ടറിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തി.
തീരത്തടിഞ്ഞ 45 പേർക്ക് ചികിത്സ നൽകി. പലർക്കും ഹൈപ്പോതെർമിയ ബാധിച്ചിരുന്നു. ചെറുബോട്ടുകളിൽ മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളെ തകർക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് അധികൃതർ സംഭവത്തോട് പ്രതികരിച്ചിട്ടുണ്ട്.
അപകടത്തിൽപെട്ട് കരയ്ക്കടിഞ്ഞ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ലൈഫ് ജാക്കറ്റുകൾ ധരിച്ചാലും വെള്ളത്തിൽ താപനില ഏറെ കുറവായതിനാൽ തണുപ്പിനെ തുടർന്ന് വെള്ളത്തിൽ വീണവർ മരണപ്പെടാനുള്ള സാധ്യത ഏറെയാണ്.ഈ വർഷം മാത്രം ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ 77 പേരാണ് മരിച്ചത്.