പനാജി: ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായി മൂന്ന് മലയാളികളെ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നോമിനേറ്റ് ചെയ്തു.
കാലിക്കട്ട് യൂണിവേഴ്സിറ്റി മുൻ വി.സി. ഡോ. അബ്ദുൾ സലാം, മലയാളിയും ബംഗളൂരു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായിരുന്ന ജയ്ജോ ജോസഫ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്.
2028 ഒക്ടോബർ വരെയാണ് ഇവരുടെ കാലാവധി. നിലവിൽ ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനാണ് അബ്ദുൾ സലാം. ശ്രീശൈലം ഉണ്ണികൃഷ്ണൻ ഇത് രണ്ടാം തവണയാണ് സിൻഡിക്കേറ്റ് മെമ്പറാകുന്നത്.