കോഴിക്കോട്: സിനിമാ പ്രദർശനം നടക്കുന്നതിനിടെ തീയേറ്ററിൽ ബോംബുവച്ചതായി ഭീഷണി സന്ദേശം. കോഴിക്കോട് നഗരത്തിൽ ഈയിടെ നവീകരണം പൂർത്തിയാക്കി തുറന്ന മാജിക്‌ഫ്രെയിംസ് അപ്‌സര തീയേറ്ററിനാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
തീയേറ്ററിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ്ബോംബ് ഭീഷണി സന്ദേശംഅയച്ചത്. ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവം. ഇതോടെ തീയേറ്റർ ഉടമകൾ ടൗൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും ടൗൺ പൊലീസും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്താനായില്ല.
അസിസ്‌റ്റന്റ് കമ്മീഷണർ കെ.ജി സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധിച്ചത്. പത്തനംതിട്ട സ്വദേശിയാണ് സന്ദേശത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായതാണ് പൊലീസ് അറിയിക്കുന്നത്.
Read Also: ക്വാറിക്കുളത്തിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി; മരിച്ചത് കൂനംമൂച്ചി സ്വദേശി നവീൻ സേവിയർ