സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. 1040 ഒഴിവുകളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചത്. വിവിധ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‍സിഒ) ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾ അറിയാം.Those who want to work in State Bank of India (SBI) can apply now
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 8 ആണ് അവസാന തിയ്യതി. യോഗ്യത പ്രകാരം ഒന്നോ ഒന്നിലധികം തസ്തികകളിലേക്കോ അപേക്ഷിക്കാം. റിലേഷൻഷിപ്പ് മാനേജർ, വിപി വെൽത്ത്, റീജിണൽ മാനേജർ, ഇൻവെസ്റ്റ്മെൻറ് സ്പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്മെൻറ് ഓഫീസർ, സെൻട്രൽ റിസർച്ച് ടീം തുടങ്ങിയ തസ്തികകളിലാണ് നിയമനം.
ഓരോ പോസ്റ്റിൻറെയും വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കാവുന്ന പ്രായപരിധി എന്നിവ വ്യത്യസ്തമാണ്. സൈറ്റിൽ നിന്നും ഇതു സംബന്ധിച്ച വിശദമായ വിവരം ലഭിക്കും. കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്കാണ് നിയമനം നടത്തുക.
sbi.co.in സന്ദർശിച്ച് ആപ്ലിക്കേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യണം. വ്യക്തിഗത വിവരങ്ങൾ നൽകിയ ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറും പാസ്‍വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് രേഖകൾ അപ്‍ലോഡ് ചെയ്ത് പേയ്മെൻറ് നടത്താം. ഇൻറർവ്യൂന് ശേഷമാണ് നിയമനം നടത്തുക.