web analytics

എവറസ്​റ്റ് ഫിഷ് കറി മസാല ഉപയോഗിച്ചവർ അടിയന്തരമായി ആരോഗ്യവിദഗ്ദ്ധരെ സമീപിച്ച് ആരോഗ്യനില മനസിലാക്കണം; സാമ്പിളിൽ ശരീരത്തിന് ഹാനീകരമായ രാസവസ്തു, എഥിലീൻ ഓക്‌സൈഡിന്റെ അമിത സാന്നിദ്ധ്യം; വിപണനം നിർത്തിവയ്ക്കണമെന്ന് സിംഗപ്പൂർ സർക്കാർ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എവറസ്​റ്റ് ഫിഷ് കറി മസാലയുടെ വിപണനം നിർത്തിവയ്ക്കണമെന്ന് സിംഗപ്പൂർ സർക്കാർ. ഹോങ്കോംഗിലെ സെന്റർ ഫോർ ഫുഡ് ആൻഡ് സേഫ്​റ്റി ഏജൻസിയാണ് എവറസ്​റ്റ് ഫിഷ് കറി മസാലക്കെതിരെ ഉത്തരവിട്ടത്. സാമ്പിളിൽ ശരീരത്തിന് ഹാനീകരമായ രാസവസ്തു, എഥിലീൻ ഓക്‌സൈഡിന്റെ അമിത സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മസാല ഇറക്കുമതിക്ക് മേൽനോട്ടം വഹിക്കുന്ന എസ് പി മുത്തയ്യ ആൻഡ് സൺസ് പ്രൈവ​റ്റഡ് ലിമി​റ്റഡിനോട് സിംഗപ്പൂരിലെ വിവിധ വിപണന കേന്ദ്രങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ തിരികെ വിളിക്കാനുളള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കാർഷിക ആവശ്യങ്ങൾക്കും കീടങ്ങളുടെ നശീകരണത്തിനും ഉയർന്ന അളവിൽ ഉപയോഗിക്കുന്ന എഥിലീൻ ഓക്‌സൈഡ് ഭക്ഷണ ഉൽപ്പന്നങ്ങളിൽ ചേർക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും സിം​ഗപ്പൂർ സർക്കാർ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

മസാലകളിലുളള ഈ വസ്തുവിന്റെ സാന്നിദ്ധ്യം മനുഷ്യര്യൽ കടുത്ത ആരോഗ്യപ്രതിസന്ധിക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പ് നല‍കുന്നുണ്ട്. മസാല ഉപയോഗിച്ചുളള ഭക്ഷണം കഴിച്ചവർ അടിയന്തരമായി ആരോഗ്യവിദഗ്ദ്ധരെ സമീപിച്ച് ആരോഗ്യനില മനസിലാക്കണമെന്നും ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഉൽപ്പന്നം വാങ്ങിച്ച സ്ഥലങ്ങളിൽ ബന്ധപ്പെടാമെന്നും അറിയിപ്പുണ്ട്.

Read Also: വന്ദേഭാരത് ട്രെയിനൊക്കെ എന്ത്; ചെന്നൈയിൽ നിർമിക്കുന്ന ട്രെയിനിന്റെ വേ​ഗത കേട്ടാൽ ഞെട്ടും; പദ്ധതിച്ചെലവ് 1.08 ലക്ഷം കോടി; മണിക്കൂറിൽ പരമാവധി 320 കിലോമീറ്റർ സ്പീഡിൽ കുതിക്കുന്ന ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിൽ നിർമാണം

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

കേരളത്തിൽ കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് അതികഠിനമാകുന്നു. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ ഉയരുമെന്ന...

“ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്”

"ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്" കട്ടപ്പന: തിരഞ്ഞെടുപ്പ്...

കേരളം പോളിംഗ് ബൂത്തിലേക്ക്: 1252 പത്രികകൾ, ഇന്ന് നിർണ്ണായകം!

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കുന്നു....

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ്

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ് കൊച്ചി: സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img