അസാധാരണവും അനുപാതമില്ലാത്തതുമായ അളവിൽ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിട്ടുമാറാത്ത അവസ്ഥയാണ് ലിപിഡെമ.ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ അവസ്ഥയാണ് ഇത്. ഇപ്പോൾ ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്ന ഈ അവസ്ഥയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ലിപിഡെമ പൂർണമായും ഒഴിവാക്കാനാകില്ലെങ്കിലും നേരത്തെയുള്ള രോഗനിര്‍ണയം മുൻകരുതൽ ചികിത്സയും അതിന്റെ പുരോഗതിയെ മന്ദഗതിയിലാക്കാനും ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന ഫാറ്റി ടിഷ്യുവിൻ്റെ ഒരു തകരാറാണ് ലിപിഡെമ. സബ്ക്യുട്ടേനിയസ് കൊഴുപ്പ് അസാധാരണമായും അനുപാതരഹിതമായും ശരീരത്തില്‍ അടിഞ്ഞുകൂടുന്നതാണ് ഈ അവസ്ഥ. ലിപിഡെമയെ പലപ്പോഴും പൊണ്ണത്തടിയായി തെറ്റിദ്ധരിക്കാറുണ്ട്. ഇത് ചികിത്സ വൈകാനും അവസ്ഥ വഷളാക്കാനും കാരണമാകും.
ലിപിഡെമരോഗികളില്‍ ശരീരത്തിന്‍റെ പലഭാഗങ്ങളിലും നീര് പ്രത്യക്ഷപ്പെടാം.
ഇടുപ്പ്, തുടകൾ, നിതംബം, പാദങ്ങൾ ഉൾപ്പെടുന്ന് ശരീരത്തിന്റെ താഴെ ഭാഗങ്ങളിലാണ് പ്രധാനമായും ബാധിക്കുക.
നീന്തൽ, നടത്തം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ചലനശേഷി വർധിപ്പിക്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. ട്യൂമസെന്റ് ലിപ്പോസക്ഷൻ പോലുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ അമിത കൊഴുപ്പ് നിക്ഷേപം നീക്കം ചെയ്യാന്‍ സഹായിക്കും.