വഖഫ് സ്വത്ത് ഇസ്ലാം നിയമ പ്രകാരം പടച്ചോൻ്റെ സ്വത്താണ്, ഈ സ്വത്ത് ലീഗുകാർ വിറ്റു കാശാക്കുകയായിരുന്നു….സിപിഎം സംസഥാന കമ്മിറ്റി അംഗം പി.ജയരാജൻ

തിരുവനന്തപുരം:വഖഫ് സ്വത്ത് ഇസ്ലാം മതവിശ്വാസപ്രകാരം പടച്ചോൻെറ സ്വത്താണെന്നും ഈ സ്വത്താണ് ലീഗുകാർ വിറ്റ് പണമാക്കിയതെന്നും സിപിഎം സംസഥാന കമ്മിറ്റി അംഗം പി.ജയരാജൻ പറഞ്ഞു.

വഖഫ് സ്വത്ത് പണം കൊടുത്തുവാങ്ങാൻ പറ്റുന്നതലല്ല. ഇവിടം ഭരിക്കുന്നത് പിണറായി വിജയനാണെന്നും ഒരാൾക്കും കുടി ഒഴിയേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടന്നും ജയരാജൻ പറഞ്ഞു.

വഖഫ് ഭൂമിയുടെ പേരിൽ സംരക്ഷകരായി ആർഎസ്എസ്, ബിജെപി പ്രവർത്തകർ ഇറങ്ങിയിട്ടുണ്ട്. മുനമ്പം വിഷയം വർഗീയ വത്ക്കരക്കാൻ ബിജെപിയും ലീഗും ചേർന്ന് ശ്രമിക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജൻ

വഖഫ് വിഷയം മതപരമായ പ്രശ്നമാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. വഖഫ് സ്വത്ത് ഇസ്ലാം നിയമ പ്രകാരം പടച്ചോൻ്റെ സ്വത്താണ്, ഈ സ്വത്ത് ലീഗുകാർ വിറ്റു കാശാക്കുകയായിരുന്നു.

വഖഫ് സ്വത്ത് ലീഗിൻ്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വരെ വിറ്റതായി പറയുന്നു. ഈ സ്വത്തുക്കൾ കണ്ടെത്താനാണ് വി.എസ്. സർക്കാർ നേരത്തെ കമ്മീഷനെ നിയമിച്ചത്. മുനമ്പത്ത് ഭൂമി കൈവശമുളവർ പറയുന്നത് ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ്, അങ്ങനെ പണം കൊടുത്തു വാങ്ങാൻ പറ്റുന്നതല്ല വഖഫ് ഭൂമിയെന്നും പി ജയരാജൻ പറഞ്ഞു.

സിപിഎം വിരുദ്ധർ സർക്കാരിനും പാർട്ടിക്കുമെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നും അച്ചടി, ദൃശ്യ, സോഷ്യൽ മീഡിയകളിൽ സിപിഎം വിരുദ്ധത മാത്രമാണ് വരുന്നതെന്നും ജയരാജൻ.

സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ഘട്ടത്തിലാണ് വിരുദ്ധർ ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. ഇതിന് മുമ്പും ഇത്തരം കുപ്രചരങ്ങൾ നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർ എല്ലാ കാലത്തും കേട്ടിട്ടുള്ള അപവാദ പ്രചരണങ്ങളുടെ തുടർച്ച മാത്രമാണ് ഇത്. സിപിഎമ്മിൽ വിമർശനങ്ങൾ ഉണ്ടാകും, നയങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാൻ അത്തരം വിമർശനങ്ങൾ അത്യാവശ്യമാണ്. കൂടുതൽ ശക്തിയോടെ ഉരുകി തിളങ്ങി സിപിഎം വരുമെന്നും ജയരാജൻ പറഞ്ഞു.

പോരായ്മകൾ കണ്ടെത്തി കൂടുതൽ കരുത്തോടെ പാർട്ടി മുന്നോട്ട് പോകുമെന്നും രക്തസാക്ഷിത്വവും വിമർശനങ്ങളും എല്ലാമാണ് പാർട്ടിയുടെ കരുത്തത്തെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കൾ എല്ലാം ഒരുമിക്കണം എന്നാണ് രാജ്യം ഭരിക്കുന്ന പാർട്ടി പറയുന്നതെന്നും എന്നാൽ ബി.ജെ.പിക്ക് ഉള്ളിൽ നടക്കുന്നത് പടവാൾ ഭരണമാണെന്നും ജയരാജൻ പരിഹസിച്ചു. വയനാട്ടിൽ വന്ന് പ്രധാനമന്ത്രി കുഞ്ഞിനോട് കാണിച്ച സ്നേഹ പ്രകടനം കണ്ടപ്പോൾ ദാ രക്ഷകൻ വന്നു എന്ന തോന്നലുണ്ടായി കാണും പലർക്കും.

എന്നാൽ മോദി വന്ന് പോയി 100 ദിവസം കഴിഞ്ഞിട്ടും ചില്ലി കാശ് പോലും കേന്ദ്രം കേരളത്തിന് നൽകിയിട്ടില്ല. വയനാടിന്‍റെ കാര്യത്തിൽ ശ്വാസം മുട്ടിപ്പിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മഴക്കെടുതിയുണ്ടായ തമിഴ്നാടിനും ഹരിയാനക്കും കേന്ദ്രം സഹായം നൽകിയെന്നും കേരളത്തിന് സഹായമില്ലല്ലെന്നും അതിന് കാരണം ഇവിടെ കമ്യൂണിസ്റ്റ് ഭരണമായതുകൊണ്ട് മാത്രമാണെന്നും പി ജയരാജൻ ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ്

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ് ഇടുക്കി കട്ടപ്പനക്കടുത്ത് വാഴവരയിൽ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ കുത്തി...

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി...

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ മുംബൈ: മഹാരാഷ്ട്രയിൽ കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം...

Related Articles

Popular Categories

spot_imgspot_img