പ്രണയം ദിവ്യമായ അനുഭൂതിയാണ്. പക്ഷേ, ചിലര്‍ക്കത് സമ്മാനിക്കുന്നത്l തീരാവേദനയും കണ്ണീരും പേടിപ്പെടുത്തുന്ന ഓര്‍മ്മകളും മാത്രമായിരിക്കും. ഇതിനൊപ്പം രോഗാവസ്ഥ കൂടി ഉണ്ടെങ്കിലോ ? അത്തരമൊരു പണിയാണ് ഈ പെൺകുട്ടിയെ പ്രണയിച്ച യുവാവിന് കിട്ടിയത്. ആസക്തിയായി മാറുന്ന പ്രണയം ഒരു രോഗമാണ്, ചികിത്സ വേണ്ട രോഗം. ‘ലവ് ബ്രെയിന്‍’ എന്നാണ് ഈ രോഗത്തിന്റെ പേര്. ചൈനയിലാണ് സംഭവം.
ഈ രോഗം ബാധിച്ച പെണ്കുട്ടിയുമായി പ്രണയത്തിലായായത്തോടെ കാമുകനാണ് പണി കിട്ടിയത്. ദിവസവും 100 ല്‍ അധികം തവണയാണ് പെണ്‍കുട്ടി കാമുകനു ഫോണ്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീടാണ് പെണ്‍കുട്ടിക്ക് ലവ് ബ്രെയിന്‍ എന്ന രോഗബാധയാണെന്നു കണ്ടെത്തിയത്. കോളജില്‍ പഠിക്കുമ്പോഴാണ് സിയാവു എന്ന പെണ്‍കുട്ടി പ്രണയത്തിലാകുന്നത്. പിന്നീടുള്ള കാമുകിയുടെ പെരുമാറ്റം ഭയാനകമായിരുന്നു. ആദ്യമായി ചെയ്തത് തന്റെ കാമുകനുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കുക എന്നതായിരുന്നു. പിന്നീട് എല്ലാകാര്യത്തിലും കാമുകനെ ആശ്രയിക്കാന്‍ തുടങ്ങി. എന്ത് ചഡയ്യുമ്പോഴും കാമുകൻ വേണം എന്ന അവസ്ഥയിൽ എത്തി. ദിവസേന നൂറിലധികം തവണയാണ് പെൺകുട്ടി കാമുകനെ വിളിച്ചത്.
ഫോണിൽ കാമുകനെ കിട്ടിയില്ലെങ്കിൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. രാവും പകലുമെല്ലാം അവനോടു സംസാരിക്കണെമന്നായി. തുടരെത്തുടരെയുള്ള ഫോണ്‍വിളികള്‍ ശല്യമായതോടെ ആ ഫോണ്‍കോളുകള്‍ അവഗണിക്കാന്‍ തുടങ്ങി. അതോടെ, ഭ്രാന്താവസ്ഥയിലായ പെണ്‍കുട്ടി വീട്ടുപകരണങ്ങള്‍ എല്ലാം അടിച്ചുടച്ചു. തുടർന്ന് ആത്മഹത്യ ഭീഷണിയായി. സംഭവം കൈവിട്ടു പോകും എന്ന അവസ്ഥ വന്നതോടെ കാമുകൻ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ആത്മഹത്യ ചെയ്യാനായി വീടിന്റെ ബാൽക്കണിയിൽ നിന്നിരുന്ന ആൺകുട്ടിയെ താഴെയിറക്കി ആശുപത്രിയിലാക്കി. ചെംഗ്ഡുവിലെ ഫോര്‍ത്ത് പീപ്പിള്‍സ് ഹോസ്പിറ്റലിലെ ഡോക്ടറായ ഡു നായെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.









