ഘാനയുടെ സ്വർണ ഖനന ചരിത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ അറിയപ്പെട്ടിരുന്ന വലിയ സ്വർണ നിക്ഷേപം ഉണ്ടെങ്കിലും അനധികൃത ഖനന മാഫിയയുടെ ശക്തമായ ഇടപെടലിലൂടെ ഘാനയുടെ സ്വര്‍ണ നിക്ഷേപത്തിന്‍റെ വലിയൊരു പങ്ക് സര്‍ക്കാറിന് ലഭിക്കാതെ അതിര്‍ത്തി കടക്കുകയായിരുന്നു പതിവ്. എന്നാൽ ഇതിന് മാറ്റം വരാൻ ഒരുങ്ങുകയാണ്. (This country has opened a new government-owned gold refinery; 80% stake to Indian companyCommunity-verified icon)
സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്ന് ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വർണ ഉൽപ്പാദക രാജ്യമായ ഘാന. ദിവസം 400 കിലോഗ്രാമിൽ ഏറെ സ്വർണം ശുദ്ധീകരിക്കാൻ ശേഷിയുള്ള റോയൽ ഖാന ഗോൾഡ് റിഫൈനറി എന്ന പുതിയ സ്വർണ്ണ ശുദ്ധീകരണശാല സ്വർണ്ണവിലയിൽ കാര്യമായ കുറവ് വരുത്തും എന്നാണ് കരുതുന്നത്.
ഇത് പ്രതിവർഷം 4 ദശലക്ഷം ഔൺസ് ഉൽപാദിപ്പിക്കുന്ന ഘാനയുടെ സ്വർണ ഉത്പാദനത്തിന്‍റെ മൂന്നിലൊന്ന് വരുമെന്ന് ബ്ലൂംബർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെറുകിട ഖനികളിൽ നിന്ന് ശേഖരിക്കുന്ന അസംസ്കൃത വസ്തുക്കളില്‍ നിന്നുള്ള സ്വര്‍ണ ശുദ്ധീകരണമാണ് ഈ പുതിയ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്.
റിഫൈനറിയുടെ 80 % പങ്കാളിത്തം ഇന്ത്യയിലെ ഗുജറാത്ത് ആസ്ഥാനമായ റോസി റോയൽ മിനറൽസ് ലിമിറ്റഡിനും ബാക്കി 20 % ഘാന സെൻട്രൽ ബാങ്കിനുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഘാനയിലെ അനധികൃത ചെറുകിട സ്വർണ ഖനനം ഔപചാരികമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ് പുതിയ സ്വര്‍ണ ശുദ്ധീകരണ ശാല. രാജ്യത്തിന് വെല്ലുവിളിയായ സ്വർണ കള്ളക്കടത്ത് കുറയ്ക്കുന്നതിൽ ഈ ശുദ്ധീകരണ ശാലയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ബാങ്ക് ഓഫ് ഘാന ഗവർണർ ഏണസ്റ്റ് അഡിസൺ പറഞ്ഞു.