web analytics

നിങ്ങൾക്ക് അമിതഭാരം ഉണ്ടോ…? വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഇനി പോക്കറ്റ് കാലിയാകും; പുതിയ മാറ്റവുമായി ഈ എയർലൈൻസ് …!

നിങ്ങൾക്ക് അമിതഭാരം ഉണ്ടോ…? വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഇനി പോക്കറ്റ് കാലിയാകും; പുതിയ മാറ്റവുമായി ഈ എയർലൈൻസ് …!

വാഷിങ്ടൺ: അമിതഭാരമുള്ള യാത്രക്കാരിൽ നിന്ന് അധിക സീറ്റിനായി പണം ഈടാക്കുന്ന പുതിയ നയം പ്രഖ്യാപിച്ച് സൗത്ത്‌വെസ്റ്റ് എയർലൈൻസ്. വിമാനത്തിലെ ഇരിപ്പിടത്തിന്റെ കൈത്താങ്ങുകൾക്കിടയിൽ സൗകര്യത്തോടെ ഇരിക്കാൻ കഴിയാത്തവർക്ക് മാത്രമാണ് ഈ നിയമം ബാധകമാകുന്നത്.

അധിക സീറ്റിനായി യാത്രക്കാർ മുൻകൂറായി പണം അടയ്ക്കേണ്ടതുണ്ടാകും. എന്നാൽ, വിമാനം പുറപ്പെടുമ്പോൾ ഒഴിഞ്ഞ സീറ്റുകൾ ഉണ്ടെങ്കിൽ മാത്രം ആ തുക തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു. ഈ നയം 2026 ജനുവരി 27 മുതൽ പ്രാബല്യത്തിൽ വരും.

അമേരിക്കൻ ജനസംഖ്യയിലെ ഏകദേശം 74 ശതമാനം പേരും അമിതവണ്ണമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇതിൽ 43 ശതമാനം പേർ അമിതവണ്ണക്കാർ ആണെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പറയുന്നു. വിമാനക്കമ്പനികൾ ഇത്തരം നയങ്ങൾ ആവിഷ്‌കരിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്.

ഫ്രോണ്ടിയർ എയർലൈൻസ്, സ്പിരിറ്റ് എയർലൈൻസ് പോലുള്ള ചില അമേരിക്കൻ വിമാനക്കമ്പനികൾക്കും സമാനമായ നയങ്ങൾ നിലവിലുണ്ടെങ്കിലും, സൗത്ത്‌വെസ്റ്റിന്റെ തീരുമാനം കൂടുതൽ കർശനമായതാണ്.

കെ.എസ്.ആർ.ടി.സി ബസ് പോലെ എയർഏഷ്യ… രണ്ടറ്റം മുട്ടിക്കാൻ ദിവസേന വിമാനത്തിൽ പണിക്ക് പോകുന്ന വീട്ടമ്മ! അതുമൊരു ഇന്ത്യക്കാരി

ദിവസത്തിൻ്റെ നല്ലൊരു പങ്കും ബസിലോ ട്രെയിനിലോ യാത്രക്കായി നീക്കിവയ്ക്കേണ്ടി വരുന്ന അമ്മമാരുടെയും അച്ഛന്മാരുടെയും നാടാണ് നമ്മുടേത്.

കേരളത്തിലാണെങ്കിൽ അതിരാവിലത്തെ ട്രെയിനുകൾ പലതും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഇങ്ങനെ ഓടുന്നവരെ കൊണ്ട് നിറഞ്ഞിരിക്കും.

ഇതുപോലൊരു ഓട്ടമാണ് മലേഷ്യയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരി റേച്ചൽ കൗറിൻ്റെ ജീവിതം. സിഎൻഎ ഇൻസൈഡർ എന്ന സിംഗപ്പൂർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്പരപ്പിക്കുന്ന ദിനചര്യ റേച്ചൽ വെളിപ്പെടുത്തിയത്.

എന്നാൽ മലേഷ്യയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ റേച്ചൽ കൗറിന്റെ ജീവിതം അതിനേക്കാൾ വ്യത്യസ്തവും വിചിത്രവുമാണ്.

കാരണം, അവരുടെ ദിനചര്യ തന്നെ വിമാനയാത്രയിലാണ് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത്.

എയർ ഏഷ്യ വിമാനക്കമ്പനിയുടെ ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന റേച്ചൽ, ദിവസവും പെനാംഗിൽ നിന്ന് ക്വാലാലംപൂർ വരെ വിമാനത്തിൽ യാത്ര ചെയ്യുന്നു.

വരും പോകും ചേർത്താൽ ഏകദേശം 800 കിലോമീറ്ററാണ് അവർ പിന്നിടുന്നത്. ഇത് കേൾക്കുന്നവർക്കു തന്നെ അത്ഭുതമാകുന്ന ഒന്നാണ്. എന്നാൽ, റേച്ചലിനുവേണ്ടി ഈ കഠിന യാത്ര ഒരു നിർബന്ധമാണ്.

കാരണം, കൗമാരത്തിലേക്ക് കടന്ന മക്കളോടൊപ്പം സമയം ചെലവഴിക്കാനാണ് അവർ എടുത്ത വലിയ തീരുമാനമിതെന്ന് സിംഗപ്പൂരിലെ സിഎൻഎ ഇൻസൈഡർ ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ തുറന്നുപറഞ്ഞു.

മുമ്പ്, റേച്ചൽ ക്വാലാലംപൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്നു. ആഴ്ചയിൽ ഒരിക്കൽ മാത്രമേ മക്കളെ കാണാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ മക്കൾ വളരുന്നതിനോടൊപ്പം അവരുടെ ജീവിതത്തിൽ മാതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് അവർ തിരിച്ചറിഞ്ഞു.

അങ്ങനെയാണ് എല്ലാ ബുദ്ധിമുട്ടുകളും ചെറുത്ത് ദിവസേന വിമാനത്തിൽ യാത്ര ചെയ്യാനുള്ള വഴി തിരഞ്ഞെടുത്തത്.

“കഷ്ടപ്പാടുണ്ടെങ്കിലും രാത്രി വീട്ടിലെത്തിയിട്ട് മക്കളോടൊപ്പം പഠനത്തിലും ഭക്ഷണത്തിലും പങ്കാളിയാകാൻ കഴിയുന്നതാണ് എനിക്ക് ഏറ്റവും വിലമതിക്കാവുന്നത്,” എന്ന് അവർ പറയുന്നു.

സാമ്പത്തികമായും ഈ തീരുമാനത്തിന് അടിസ്ഥാനമുണ്ട്. ക്വാലാലംപൂരിൽ വാടകവീട്ടിന് പ്രതിമാസം 25,000 രൂപയിലധികം ചെലവാകും.

എന്നാൽ സ്റ്റാഫിനുള്ള ഡിസ്കൗണ്ട് പരിഗണിച്ചാൽ, വിമാനയാത്രയ്ക്കായി മാസം 19,000 രൂപ മാത്രം മതി. കൂടാതെ, ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുപോകുന്നതിനാൽ ദിവസേനയുടെ ചെലവിലും ലാഭം കാണാം.

എല്ലാം കൂടി നോക്കുമ്പോൾ ഏകദേശം 12,000 രൂപ പ്രതിമാസം മിച്ചം വയ്ക്കാൻ കഴിയുന്നതായും റേച്ചൽ വ്യക്തമാക്കുന്നു.

എങ്കിലും, അവരുടെ ദിനചര്യ അത്ര എളുപ്പമല്ല. പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് ആവശ്യമായ വീട്ടുപണികൾ പൂർത്തിയാക്കും. അഞ്ച് മണിയോടെ വീട്ടിൽ നിന്നിറങ്ങി, കാർ ഓടിച്ച് വിമാനത്താവളത്തിലെത്തി 5.55-ന്റെ വിമാനം പിടിക്കും.

യാത്രയ്ക്ക് ഏകദേശം 50 മിനിറ്റ് മതിയാകും. ആറുമണിയോടെ ക്വാലാലംപൂരിൽ ഇറങ്ങുകയും ഏഴരയോടെ ഓഫീസിൽ എത്തുകയും ചെയ്യും. വൈകിട്ട് ആറരയ്ക്ക് ജോലി കഴിഞ്ഞ് തിരികെ വിമാനത്തിൽ കയറും.

രാത്രി എട്ട് മണിയോടെ വീട്ടിലെത്തി മക്കളെ ഹോംവർക്കിൽ സഹായിക്കുകയും അവരുടെ കൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുകയാണ് പതിവ്.

സിഎൻഎ ഇൻസൈഡറിന്റെ ക്ഷണം സ്വീകരിച്ച് സ്റ്റുഡിയോയിൽ എത്തിയപ്പോൾ, ജോലി-ജീവിത സന്തുലനം എങ്ങനെ സാധ്യമാക്കുന്നുവെന്നത് റേച്ചൽ വിശദമായി പങ്കുവെച്ചു.

അവരുടെ ദിനചര്യ ക്യാമറയിൽ പകർത്തി പ്രേക്ഷകർക്ക് മുന്നിലും അവതരിപ്പിച്ചു. “ഇതു സാധ്യമല്ല” എന്നാണ് പലരുടെ പ്രതികരണം. എന്നാൽ സമൂഹമാധ്യമങ്ങൾ റേച്ചലിനെ ‘സൂപ്പർ മോം’ എന്ന വിശേഷണത്തോടെയാണ് സ്വീകരിച്ചത്. അവരുടെ കഥ പറയുന്ന വീഡിയോ ഇതിനകം തന്നെ 24 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.

റേച്ചലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നതൊന്നുണ്ട് – ആത്മാർഥതയോടെ എടുത്ത തീരുമാനം എത്രയും പ്രയാസകരമായ സാഹചര്യങ്ങളിലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നത്.

കുടുംബത്തിനായി, മക്കളുടെ ഭാവിക്കായി, ഒരമ്മ ചെയ്യുന്ന ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് റേച്ചൽ കൗർ.



spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Other news

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം

ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം കൊച്ചി: എഎഫ്സി...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ തടസ്സങ്ങളും അസ്വസ്ഥതയും...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

പാലോട് ഉത്സവത്തിനിടെ ദാരുണമായ അപകടം: ദീപാലങ്കാരം സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഉത്സവ ലഹരിയിലായിരുന്ന ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ദാരുണ മരണം...

Related Articles

Popular Categories

spot_imgspot_img