web analytics

തിരുവോണം ബമ്പർ എടുത്തോ? ഇനി ബാക്കിയുള്ളത് നിസാര ടിക്കറ്റുകൾ മാത്രം! ഇതുവരെ വിറ്റത് 48 ലക്ഷത്തോളം; ചൂടത്ത് ബോഞ്ചി വെള്ളം വിൽക്കുന്നതു പോലെ തിരുവനന്തപുരത്തെ വിൽപ്പന; തൊട്ടുപിന്നാലെയുണ്ട് മ്മടെ തൃശൂര്… ടിക്കറ്റെടുക്കാൻ സമയം കുറിച്ചു കൊടുത്ത് ജോതിഷികളും കാശുവാരുന്നു!

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ  മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായി തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന 48 ലക്ഷത്തിലേയ്ക്ക്.   Thiruvonam bumper ticket sales to 48 lakhs

നിലവിൽ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 47,16,938 ടിക്കറ്റുകൾ  പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു,

ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. 

സബ് ഓഫീസുകളിലേതുൾപ്പെടെ 865330 ടിക്കറ്റുകളാണ്  ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.   619430 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും  572280 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. 

കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്ക്കൊപ്പം, തമിഴ് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്. 

കേരള ഭാഗ്യക്കുറി ഓണം ബംബറിന്റെ ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെടുന്നത് തമിഴ്നാട്ടില്‍. പാലക്കാട് അതിര്‍ത്തിയിലെ ലോട്ടറി വില്പനശാലകളില്‍ ഓണം ബംബര്‍ വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 

ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ തമിഴ്നാട്ടില്‍ വിറ്റഴിക്കുന്നതായാണ് അതിര്‍ത്തിയിലെ ലോട്ടറി വില്പനക്കാര്‍ പറയുന്നത്. മുന്‍കാലങ്ങളില്‍ കാണാത്ത തിക്കും തിരക്കുമാണ് അതിര്‍ത്തിയിലെ ലോട്ടറി വില്പനശാലകളില്‍ കാണുന്നത്. ബംബര്‍ ടിക്കറ്റുവാങ്ങാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവര്‍ ക്യൂ നില്‍ക്കുകയാണ്.

ടിക്കറ്റിന് 500 രൂപയാണ് വില എങ്കിലും ഇവര്‍ക്കതു പ്രശ്‌നമല്ല. തമിഴ് നാട്ടില്‍ ലോട്ടറി നിരോധിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവിടെ നിന്നെത്തുന്നവര്‍ കേരള ലോട്ടറിക്കായി ആയിരങ്ങളാണ് മുടക്കുന്നത്. ഒറ്റയ്ക്കും കൂട്ടമായും ഇവര്‍ ഓണം ബംബര്‍ വാങ്ങി കൂട്ടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ടിക്കറ്റ് വില്പന വന്‍ തോതില്‍ വര്‍ദ്ധിച്ചതായി അതിര്‍ത്തിയിലെ കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒക്ടോബര്‍ ഒമ്പതിനാണ് ഓണം ബംബര്‍ നറുക്കെടുപ്പ്.

തമിഴ്നാട്ടുകാര്‍ ജ്യോത്സ്യന്‍ പ്രവചിക്കുന്നതനുസരിച്ചുള്ള ദിവസങ്ങളിലും ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് പതിവാണ്. ടിക്കറ്റുകള്‍ നേരില്‍ വന്നു വാങ്ങുന്നതിനു പുറമെ കടകളില്‍ തന്നെ സൂക്ഷിച്ചു വയ്ക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തും. പണം ഫോണ്‍ പേ വഴി അടയ്ക്കും. 

കോയമ്പത്തൂര്‍, പൊളളാച്ചി, മധുര, ദിണ്ടി ക്കല്‍, പഴണി, സേലം ജില്ലകളില്‍ നിന്നുള്ളവരാണ് ലോട്ടറി ടിക്കറ്റിനായി കേരളത്തില്‍ കൂടുതലായും എത്തുന്നത്. പാലക്കാടിന്റെ അതിര്‍ത്തി പ്രദേങ്ങളായ വേലന്താവളം, കുപ്പാണ്ട കൗണ്ടനൂര്‍, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, വാളയാര്‍ എന്നിവിടങ്ങളെല്ലാം ലോട്ടറി വില്പന മാര്‍ക്കറ്റായി മാറിക്കഴിഞ്ഞു.

ഇവിടങ്ങളില്‍ ചെറുതും വലുതുമായ നൂറുകണക്കിന് ലോട്ടറി കടകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തവണത്തെ ഓണം ബംബര്‍ ടിക്കറ്റ് വില്പനയില്‍ സംസ്ഥാനത്തുമുന്നില്‍ നില്‍ക്കുന്നത് പാലക്കാടാണ്. കോടികളുടെ ടിക്കറ്റ് വാങ്ങി കൂട്ടിയിട്ടും പലസ്ഥലത്തും ടിക്കറ്റിന് ക്ഷാമം നേരിടുന്നതായി കച്ചവടക്കാര്‍ പറയുന്നു. അമിത വാടക നല്‍കി നൂറുകണക്കിനാളുകളാണ് പാലക്കാടിന്റെ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുള്ളത്. ഇവര്‍ തന്നെയാണ് തമിഴ് നാട്ടിലെ ടിക്കറ്റ് വില്പനക്ക് ചുക്കാന്‍ പിടിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

മുല്ലപ്പൂ വിപണിയിൽ റെക്കോർഡ് വില;കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

കൊച്ചി: സംസ്ഥാനത്ത് മുല്ലപ്പൂ വില കുതിച്ചുയരുന്നു. വെറും രണ്ടാഴ്ചയ്ക്കിടയിൽ തന്നെ 1,000...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ...

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ ബിസിസിഐ

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ...

Related Articles

Popular Categories

spot_imgspot_img