നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു
തിരുവനന്തപുരം: ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു.
നാളെ നടക്കാനിരുന്ന നറുക്കെടുപ്പ് ഒക്ടോബർ 4-ലേക്ക് മാറ്റിയതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
മാറ്റത്തിന് പിന്നിലെ കാരണം
കനത്ത മഴ മൂലം വിൽപന കുറവുണ്ടായതും, ജിഎസ്ടിയിൽ വന്ന പുതിയ മാറ്റങ്ങളും പരിഗണിച്ച് ഏജന്റുമാരുടെ അഭ്യർഥനപ്രകാരം നറുക്കെടുപ്പ് മാറ്റിവച്ചതായി പ്രസ്താവനയിൽ വ്യക്തമാക്കി.
കെഎം ഷാജഹാന്റെ വീട്ടിൽ വീണ്ടും പോലീസ് റെയ്ഡ്
ഒന്നാം സമ്മാനം – 25 കോടി രൂപ
തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ഇതോടെ കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയെന്ന പ്രത്യേകതയും ഇത്തവണത്തെ തിരുവോണം ബംപറിനുണ്ട്.
ടിക്കറ്റ് വിൽപ്പന – ജില്ലകളിൽ മുന്നിൽ പാലക്കാട്
ഭാഗ്യക്കുറി വകുപ്പ് അറിയിച്ചതുപ്രകാരം അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞു.
- പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം വിൽപ്പന – 14,07,100 ടിക്കറ്റുകൾ.
- തൃശൂർ ജില്ലയിൽ 9,37,400 ടിക്കറ്റുകൾ.
- തിരുവനന്തപുരം ജില്ലയിൽ 8,75,900 ടിക്കറ്റുകൾ വിറ്റു.
മറ്റ് സമ്മാനങ്ങൾ
ഒന്നാം സമ്മാനത്തിന് പുറമെ നിരവധി സമ്മാനങ്ങളും തിരുവോണം ബംപറിനുണ്ട്.
- രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്.
- മൂന്നാം സമ്മാനം: 50 ലക്ഷം രൂപ വീതം 20 പേർക്ക്.
- നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക്.
*അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക്.
കൂടാതെ 5000, 2000, 1000, 500 രൂപ മൂല്യമുള്ള സമ്മാനങ്ങളും നിരവധി പേർക്ക് ലഭിക്കും.