web analytics

തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, മുൻ ജീവനക്കാരനടക്കം നാല് പേർ പിടിയിൽ

തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, മുൻ ജീവനക്കാരനടക്കം നാല് പേർ പിടിയിൽ

തൃശൂർ: തൃശൂർ തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം.

തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരനായ സുബ്രഹ്മണ്യനാണ് ആക്രമണത്തിന് ഇരയായത്.

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നാണ് പരിക്കേറ്റ സുബ്രഹ്മണ്യൻ പറയുന്നത്.

കോഴിക്കോട് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരി മുങ്ങിമരിച്ചു

നാല് പേർ പൊലീസ് കസ്റ്റഡിയിൽ

സംഭവത്തിൽ ബാറിലെ മുൻ ജീവനക്കാരനടക്കം നാല് പേരെ പഴയന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുൻ ജീവനക്കാരനായ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിന്റോ, എബിൻ, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.

വീണ്ടും ബാറിലെത്തി മർദനം

ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് സുഹൃത്തുക്കളോടൊപ്പം വീണ്ടും ബാറിലെത്തുകയായിരുന്നു.

തുടർന്ന് ജീവനക്കാരനായ സുബ്രഹ്മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പരാതി.

സുരക്ഷാ ജീവനക്കാരും നാട്ടുകാരും ഇടപെടാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നുവെന്നാണ് വിവരം.

സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സുബ്രഹ്മണ്യന്റെ മുഖത്ത് ശക്തമായി അടിക്കുന്നതും നിലത്ത് വീണ ശേഷവും മർദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

ടിക്കറ്റ് നിരക്ക് ഇത്ര കുറവോ? 180 കി.മീ വേഗതയിൽ പറക്കാൻ വന്ദേഭാരത് സ്ലീപ്പർ; റെയിൽവേ മന്ത്രിയുടെ സർപ്രൈസ് പ്രഖ്യാപനം

ഗുരുതര പരിക്ക്, ചികിത്സയിൽ

അടിയേറ്റ് അവശനായ സുബ്രഹ്മണ്യനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരൻ നിലവിൽ ചികിത്സയിലാണ്.

ബാറിൽ ജോലി ചെയ്യുന്നതിനിടെ ചില വിഷയങ്ങളുടെ പേരിൽ ഗിരീഷിനെ പിരിച്ചുവിട്ടിരുന്നുവെങ്കിലും വ്യക്തിപരമായി തനിക്കൊപ്പം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു.

English Summary:

A bar employee named Subramanian was brutally assaulted in Thiruvilwamala, Thrissur, with CCTV footage revealing the violent attack. The Pazhayannur police have taken four people into custody, including a former employee of the bar. The victim suffered serious injuries and was taken to the hospital by the local people and is undergoing treatment in the hospital.

spot_imgspot_img
spot_imgspot_img

Latest news

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

Other news

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ ബെംഗളൂരു:...

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ,...

ഇന്ന് ബജറ്റ്: ജനങ്ങൾ കാത്തിരുന്ന ‘കൈനിറയെ’ പ്രഖ്യാപനങ്ങൾ വരുമോ? പെൻഷനും ശമ്പളവും കൂടുമെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ സംസ്ഥാന ബജറ്റ് ഇന്ന്...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു മുംബൈ: മുംബൈയിലെ...

കെ- റെയിലിന് പകരം അതിവേഗപ്പാത

കെ- റെയിലിന് പകരം അതിവേഗപ്പാത തിരുവനന്തപുരം: ശക്തമായ ജനവിരോധവും സാങ്കേതിക എതിർപ്പുകളും മൂലം...

Related Articles

Popular Categories

spot_imgspot_img