വി.വി. രാജേഷിന് ലഭിച്ച കന്നി പരാതി മുൻ മേയർ ആര്യ രാജേന്ദ്രനെതിരേ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.വി. രാജേഷിന് ലഭിച്ച ആദ്യ പരാതി മുൻ മേയർ ആര്യ രാജേന്ദ്രനെതിരേ.
നഗരസഭയിലെ ഭരണപരമായ വീഴ്ചകളും ഗുരുതര അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതി. മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പരാതി നൽകിയത്.
ആര്യ രാജേന്ദ്രന്റെ ഭരണകാലത്ത് നഗരസഭയിൽ നടന്ന വിവിധ താൽക്കാലിക നിയമനങ്ങളിൽ വ്യാപകമായ സ്വജനപക്ഷപാതം നടന്നുവെന്നാണ് പ്രധാന ആരോപണം.
ഇതിന് പുറമെ ഫണ്ട് തട്ടിപ്പ്, കെട്ടിടനികുതി തട്ടിപ്പ്, വാഹന ഇൻഷുറൻസ്–മെന്റനൻസ് ഇടപാടുകളിലെ ക്രമക്കേടുകൾ എന്നിവയിൽ വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ബിജെപിയുടെ വി.വി. രാജേഷ് തിരുവനന്തപുരം നഗരസഭ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
51 വോട്ടുകൾ നേടിയാണ് വി.വി. രാജേഷ് വിജയിച്ചത്. എൽഡിഎഫിന്റെ ശിവജി 29 വോട്ടുകളും യുഡിഎഫിന്റെ ശബരീനാഥ് 17 വോട്ടുകളും നേടി.
മേയർ തിരഞ്ഞെടുപ്പിനുശേഷം കൗൺസിലിൽ സംഘർഷാവസ്ഥയും ഉണ്ടായി. ബിജെപി അംഗങ്ങൾ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്നാരോപിച്ച് സിപിഐഎം ശക്തമായ പ്രതിഷേധം ഉയർത്തി.
ബിജെപിയുടെയും യുഡിഎഫിന്റെയും ചില അംഗങ്ങൾ നിശ്ചിത മാതൃകയ്ക്ക് വിരുദ്ധമായി ബലിദാനികളുടെയും മറ്റ് വ്യക്തികളുടെയും പേരിൽ പ്രതിജ്ഞയെടുത്തത് അംഗീകരിക്കാനാകില്ലെന്ന് എൽഡിഎഫ് നേതാവ് എസ്.പി. ദീപക് പ്രതികരിച്ചു.
English Summary
V.V. Rajesh, newly elected as the Mayor of Thiruvananthapuram Corporation, has received his first complaint, which targets former mayor Arya Rajendran. Former Congress councillor Sreekumar has alleged administrative lapses, nepotism in temporary appointments, and financial irregularities during Arya Rajendran’s tenure, seeking a detailed probe. Meanwhile, Rajesh won the mayoral post with 51 votes, triggering protests by the CPM over alleged violations of oath-taking norms by BJP members.
thiruvananthapuram-mayor-vv-rajesh-first-complaint-against-arya-rajendran
thiruvananthapuram corporation, vv rajesh mayor, arya rajendran, corruption allegations, kerala politics, municipal governance









