ചന്ദന സംരക്ഷണത്തിനായി സ്ഥാപിച്ച കമ്പിവേലിയും വാച്ചർമാരുടെ നിരന്തര പട്രോളിങ്ങും നടക്കുന്ന പ്രദേശത്തു നിന്നും ചന്ദനമരം മുറിച്ചുകടത്തി അധികൃതരെ ഞെട്ടിച്ച് മോഷ്ടാക്കൾ. മറയൂർ നാച്ചിവയൽ ചന്ദന റിസർവ് ഒന്നിൽ കൊഴുപ്പണ്ണ ഭാഗത്തു നിന്നാണ് ലക്ഷങ്ങൾ വില വരുന്ന ചന്ദനമരം മുറിച്ചു കടത്തിയത്. Thieves cut the sandalwood tree in marayur
രാത്രി കാവൽ നിന്ന വാച്ചർമാരുടെ നീക്കം നിരന്തരമായി നിരീക്ഷിച്ച മോഷ്ടാക്കൾ ഇവരുടെ ശ്രദ്ധ പതിയാത്ത തക്കം നോക്കിയാണ് മരങ്ങൾ മോഷ്ടിച്ചത്. സംരക്ഷണ വേലിക്ക് സമീപമാണ് വാച്ചർമാർ നിരീക്ഷണം നടത്തുന്നത് . നിരീക്ഷണ വേലിക്ക് അകത്ത് വാ്ച്ചർമാർ പെട്ടെന്ന് ശ്രദ്ധിക്കാത്ത പ്രദേശം നോക്കിയാണ് മരങ്ങൾ മുറിച്ചത്.
പട്രോളിങ്ങ് നടക്കുന്ന സമയം ഒഴിവാക്കി പലതവണയായി മുറിക്കുകയായിരുന്നു. ശബ്ദം ഉണ്ടാകാതിരിക്കാൻ മുറിച്ച മരം തോളിൽ ചാരിയാണ് താഴെ വീഴ്ത്തിയത്. പിന്നീട് വാച്ചർമാരുടെ നീക്കം ശ്രദ്ധിച്ച് ചെറിയ കഷണങ്ങളാക്കി മുറിച്ച് കടത്തി.
മറയൂർ ചന്ദന ഡിവിഷൻ ഡി.എഫ്.ഒ.യുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അന്വേഷണ നടപടികൾ ആരംഭിച്ചു.