കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിലെ അശോക ലോട്ടറി ഏജൻസിയിൽ മോഷണം. തിങ്കളാഴ്ച രാത്രി 12 ന് താഴ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.
തുടർന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറിയും മോഷണം പോയി. മുഖം മറച്ചും കൈയ്യുറ ധരിച്ചും എത്തിയ മോഷ്ടാവിൻ്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ലോട്ടറിയും പണവും മോഷ്ടാവ് ബാഗിൽ നിറച്ച് കൊണ്ടു പോകുകയായിരുന്നു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സമാന രീതിയിൽ മുൻപും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നിട്ടുണ്ട്.
അഡ്വാൻസ് നൽകി വാഹനം കൈവശപ്പെടുത്തും, പിന്നീട് പൊളിച്ചു വിൽക്കും; ഇടുക്കിയിൽ പ്രതികൾ പിടിയിൽ
ഇടുക്കിയിൽ വിൽപ്പനക്കുള്ള വാഹനങ്ങൾ ആളുകളുടെ കയ്യിൽ നിന്നും അഡ്വാൻസ് തുകകൊടുത്ത ശേഷം വാങ്ങി തമിഴ്‌നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിറ്റ പ്രതി അറസ്റ്റിൽ.
കട്ടപ്പന തൊവരയാർ തേക്കിൻകാട്ടിൽ ശരത് ഷാജിയാണ് പിടിയിലായത് ഇയാളുടെ കൂട്ടുപ്രതിയായ അശോകനെ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം മുൻപ് പിടികൂടിയിരുന്നു.
മുൻപ് സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് ശരത്തിന് എതിരെ കട്ടപ്പന കുമളി അടക്കമുള്ള പോലീസ് സ്റ്റേഷനുകളിൽ കേസെടുക്കുകയും അന്ന് അറസ്റ്റിലായ പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയും ആയിരുന്നു.
കേസുകളിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതിനിടെയാണ് ശരത്…Read More