കള്ളനെ പിടിച്ച പോലീസിന് അഭിനന്ദനമറിയിച്ച് ഫ്‌ളക്‌സ് വെച്ചു; അന്നു തന്നെ അടുത്ത അമ്പലത്തിൽ കേറി കള്ളൻ
ഇടുക്കി വണ്ണപ്പുറത്ത് കള്ളൻ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസം മോഷ ണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു.
ഇവർ വണ്ണപ്പുറത്ത് മോഷണം നടത്തുന്നവരാണെന്നും പോലീസിന് അഭിനന്ദനങ്ങളെന്നും രേഖപ്പെടുത്തിയ ഫ്‌ലക്‌സുകൾ നഗരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് രാത്രിതന്നെ വീണ്ടും മോഷണം നടക്കുകയായിരുന്നു.
പിടിയിലായ മൂന്നുപേരാണ് വണ്ണപ്പുറത്ത് മോഷണം നടത്തിയിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നില്ല. അമ്പലപ്പടി കാഞ്ഞിരക്കാട്ട് മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചിയാണ് മോഷണം പോയത്
ക്ഷേത്രത്തിലെ ഗണപതികോവിലിന്റെ മുൻപിലെ കാണിക്കവഞ്ചിയാണ് നഷ്ടപ്പെട്ടത്. അമ്പലത്തിന്റെ മതിൽ ചാടിക്കടന്നാണ് മോഷണം. ബുധനാഴ്ച രാത്രി 7.30-നാണ് നടയടച്ച് ശാന്തിയുൾപ്പെടെയുള്ളവർ പോയത്.
അതിനുശേഷമാണ് മോഷണം നടന്നതെന്ന്കരുതുന്നു. എങ്ങും ഉറപ്പിച്ചു വെയ്ക്കാവുന്ന രീതിയിലുള്ള കാ ണിക്കവഞ്ചിയായിരുന്നു ഇത്. വ്യാഴാഴ്ച രാവിലെ അഞ്ചരയ്ക്ക് നടതുറന്നപ്പോഴാണ് കാണിക്കവഞ്ചി കാണാതായ വിവരം അറിയുന്നത്.
വണ്ണപ്പുറം തെക്കേച്ചിറ മഹാ വിഷ്ണുക്ഷേത്രത്തിലെ കാണിക്ക വഞ്ചിയുടെ പൂട്ടുതകർത്തും മോഷണം നടത്തി. ഇത് ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരു ന്നതാണ്.
ഒരുമാസമായി വണ്ണപ്പുറത്ത് മോഷ്ടാവ് വിലസുകയാണ്. പ്രതികളെ പിടിക്കുന്നില്ലെന്ന് ആരോപിച്ച് പോലീസിനെതിരേ യൂത്ത് ലീഗ് ഫ്‌ലക്‌സുകൾ സ്ഥാ പിച്ചിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ അമ്പടിപ്പടി ഭാഗത്തുനിന്ന് സംശയാസ്പദമായ സാഹചര്യ ത്തിൽ മൂന്നുപേരേ പോലീസ് പിടികൂടി. ഇവരുടെ പക്കൽനി ന്ന് കമ്പിപ്പാരയും മുളകുപൊടിയും സ്‌ക്രൂഡ്രൈവറും ഉൾപ്പെ ടെ കണ്ടെത്തിയിരുന്നു.
മൂന്ന് പേരിൽ രണ്ടുപേർ മുമ്പ് മോഷ ണക്കേസിൽ പ്രതികളാണ്. തുടർന്ന് മൂവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
‘മക്കളെയും കൂട്ടി പോയി മരിക്കൂ’ എന്നു പറഞ്ഞു, ഇറങ്ങിപ്പോയിട്ടും പിന്തുടർന്നെത്തി ഉപദ്രവിച്ചു…ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയിൽ കുറ്റപത്രം
ഏറ്റൂമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യയ്ക്കു കാരണം ഭർത്താവ് നോബിയുടെ പീഡനമാണെന്ന് കുറ്റപത്രം.
ഭർത്താവായ നോബിയുടെ തൊടുപുഴയിലെ വീട്ടിൽ നിന്നും, മരിക്കുന്നതിനു മാസങ്ങൾക്കു മുൻപ് ഷൈനിയും മക്കളും ഇറങ്ങിപ്പോയിട്ടും പിന്തുടർന്നെത്തി ഉപദ്രവിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. മരിക്കുന്നതിന്റെ തലേ ദിവസവും നോബി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
മരിക്കുന്നതിന്റെ തലേ ദിവസം ഫോൺ വിളിച്ചു സംസാരിച്ചപ്പോൾ ‘മക്കളെയും കൂട്ടി പോയി മരിക്കൂ’ എന്ന് നോബി പറഞ്ഞുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഫെബ്രുവരി 28ന് പുലർച്ചെയാണ് ചുങ്കം ചേരിയിൽ വലിയപറമ്പിൽ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരെ പാറോലിക്കലിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളെത്തുടർന്നായിരുന്നു ആത്മഹത്യയെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായി.
ഷൈനിയുടെയും മക്കളുടെയും മരണത്തിനു പിന്നാലെ നോബിയെ തൊടുപുഴയിലെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ സമഗ്ര അന്വേഷണത്തിൽ 56 സാക്ഷികളാണുള്ളത്. ഇതിൽ ഇവരുടെ മൂത്ത മകനും ഉൾപ്പെടും.. ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഏറ്റുമാനൂർ പൊലീസ് ഇന്നു കുറ്റപത്രം സമർപ്പിക്കും.