web analytics

വ്‌ളോഗര്‍മാര്‍ ശല്യമാകുന്നു; ഇനി കാമറയും തൂക്കി വരണ്ട

'തിരുമുറ്റ'ത്തിനുള്ളില്‍ ഫോട്ടോഗ്രാഫിയും വിഡിയോയും നിരോധിച്ച് തെയ്യക്കാവുകള്‍

വ്‌ളോഗര്‍മാര്‍ ശല്യമാകുന്നു; ഇനി കാമറയും തൂക്കി വരണ്ട

കണ്ണൂര്‍: വടക്കന്‍ മലബാറിലെ കാവുകളില്‍ തെയ്യക്കാലമാണ്. പുരാതന ആചാരത്തെ ചേര്‍ത്തുപിടിക്കുന്ന കലാരൂപമാണ് തെയ്യം. എന്നാല്‍ സമീപകാലത്ത് റീലുകളും വിഡിയോകളും പകര്‍ത്താന്‍ വ്‌ലോഗര്‍മാരുടേയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റേയും തള്ളിക്കയറ്റമാണ്.

ഇത്തവണ തെയ്യം അരങ്ങേറുന്ന ‘തിരുമുറ്റ’ത്തിനുള്ളില്‍ ഫോട്ടോഗ്രാഫിയും വിഡിയോയും നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ക്ഷേത്രഭരണകൂടങ്ങള്‍. റീലുകളും വ്‌ലോഗുകളും പകര്‍ത്താന്‍ നിരവധി ഇന്‍ഫ്‌ളുവന്‍സേഴ്സും കണ്ടന്റ് ക്രിയേറ്റര്‍മാരും നിയന്ത്രണമില്ലാതെ കടന്നുകൂടുന്നത് ക്ഷേത്രഭരണസമിതികളെ ഫോട്ടോഗ്രാഫി/വിഡിയോ ചിട്ടപ്പെടുത്താന്‍ നിര്‍ബന്ധിതരാക്കി.

ഒക്ടോബര്‍ 27നാണ് ഈ വര്‍ഷത്തെ തെയ്യക്കാലത്തിന് തുടക്കം. കൂത്തുപറമ്പ് കാവില്‍ വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലെത്തിയതോടെ സാഹചര്യത്തിന്റെ ഗൗരവം കൂടി.

മുമ്പ് ഭക്തരും തെയ്യപ്രേമികളും പ്രധാനമായിരുന്ന കാവുകളില്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും ടൂര്‍ പാക്കേജുകളിലും നിന്നുള്ള സന്ദര്‍ശകരുടെ ഒഴുക്കാണ്. ചില ചെറുകാവുകള്‍ പോലും തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുകയാണ്.

ഒട്ടുമിക്ക വ്‌ലോഗര്‍മാരും തിരുമുറ്റത്തിനുള്ളില്‍ അനുമതിയില്ലാതെ കടന്നു ചിത്രീകരിക്കുന്നുവെന്ന് ഭരണകൂടങ്ങള്‍ പറയുന്നു. ഇത് കലാകാരന്മാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയെ ബാധിക്കുന്നു.

നിരവധി കാവുകള്‍ ഉത്സവനോട്ടീസുകളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും ചിത്രീകരണ നിയന്ത്രണം അറിയിക്കാറുണ്ട്.”‘കണ്ടനാര്‍ കേളന്‍’ പോലുള്ള ചില തെയ്യങ്ങളില്‍ അഗ്‌നിപ്രയോഗങ്ങള്‍ ഉണ്ടാകും. സ്ഥലം കുറവായാല്‍ അപകട സാധ്യത കൂടുതലാണ്.

മണിക്കൂറുകളോളം ഞങ്ങള്‍ വെള്ളമൊഴിക്കാന്‍ പോലും കഴിയാതെ തയ്യാറെടുക്കേണ്ടി വരും. വ്‌ലോഗര്‍മാര്‍ തിരുമുറ്റത്തിലേക്ക് കയറി നിറഞ്ഞുനില്‍ക്കുമ്പോള്‍ പ്രകടനത്തിന് തടസമാകും,” എന്ന് തെയ്യം കലാകാരന്‍ ഷാനു പെരുവണ്ണാന്‍ പറഞ്ഞു.

തെയ്യം പഠനത്തിനും രേഖപ്പെടുത്തുന്നതിനുമായി എത്തുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും ഈ സാഹചര്യത്തില്‍ അസ്വസ്ഥരാണ്.
“ഞങ്ങള്‍ ആചാരത്തിന്റെ പവിത്രത മനസ്സിലാക്കി മതിയായ അകലം പാലിച്ച് ചിത്രങ്ങള്‍ എടുക്കുന്നു.

എന്നാല്‍ ഇപ്പോഴത്തെ ചില വ്‌ലോഗര്‍മാര്‍ മേക്കപ്പ് റൂമുകളിലേക്കു വരെ കയറുന്നു. ഈ പ്രവണത അവസാനിക്കണം,” എന്ന് ഫോട്ടോഗ്രാഫര്‍ പ്രിയേഷ് എം.ബി. പറയുന്നു.

എന്നാല്‍, പൂര്‍ണ നിരോധനത്തിന് എല്ലാവരും അനുകൂലരല്ല. 20 വര്‍ഷത്തോളമായി തെയ്യക്കാലം വിദേശ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്ന ട്രാവല്‍ ഏജന്റായ സന്തോഷ് വെങ്ങര പറയുന്നത് ഇങ്ങനെ:

“പൂര്‍ണ നിരോധനത്തിന് പകരം നിയന്ത്രണം വേണം. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പാസ് നല്‍കുകയും ചിത്രീകരണത്തിന് പ്രത്യേക മേഖലകള്‍ അനുവദിക്കുകയും ചെയ്താല്‍ കാവുകള്‍ക്കും കലാകാരന്മാര്‍ക്കും വരുമാനവും പ്രശ്‌നരഹിതമായ സംവിധാനവും ലഭിക്കും.”

English Summary

Theyyam season has begun in northern Kerala’s kavus (sacred groves), but this year many temples are forced to restrict photography and videography. Social media vloggers and influencers are crowding the performance area to shoot reels and videos, often disregarding rituals and safety. Some even enter makeup rooms and interfere with sacred spaces. The influx of tourists and vloggers has caused clashes and safety risks, especially during performances involving fire. Professional photographers and Theyyam artists are demanding regulation rather than a total ban, while temple authorities are considering passes and designated areas for photography.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ന്യൂഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന

രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് വീണ്ടും...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

Related Articles

Popular Categories

spot_imgspot_img