77-മത് കാൻ ചലച്ചിത്രോൽസവത്തിൽ പുരസ്കാരം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾക്ക് അഭിനന്ദനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗ്രാന്‍ പ്രീ നേട്ടത്തിലൂടെ വനിതകള്‍ ചരിത്രം രചിച്ചെന്നും ഇന്ത്യന്‍ സിനിമയ്ക്ക് പ്രചോദനമാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ പായൽ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ എന്നിവരുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ അഭിനന്ദനം അറിയിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ അനസൂയ സെന്‍ ഗുപ്തയെയും രാഹുൽ അഭിനന്ദിച്ചു.
പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’നാണ് ഇത്തവ ഗ്രാന്‍പ്രീ ലഭിച്ചത്. പായല്‍ കപാഡിയയുടെ ആദ്യ സംരംഭമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ള കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ചിത്രം ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് മത്സരിച്ചത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കാന്‍ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. 1994 ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘സ്വം’ ആണ് ഇതിനു മുന്നേ ഇന്ത്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം.
അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മത്സരിച്ച ‘ദ ഷെയിംലെസ്സി’ലെ അഭിനയത്തിനാണ് അനസൂയ മികച്ച നടിയായത്. രണ്ട് ലൈംഗിക തൊഴിലാളികൾ നേരിടുന്ന ചൂഷണവും ദുരിതങ്ങളുമൊക്കെയാണ് ഷെയ്ംലെസ് സംസാരിക്കുന്നത്. പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ താൻ ഇത് ക്വിയർ കമ്മ്യൂണിറ്റിക്കും മറ്റ് പാർശ്വവത്കൃത സമൂഹങ്ങൾക്കും സമർപ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്.
Read More: മഴ മുന്നറിയിപ്പില്‍ മാറ്റം, ഈ ആറ് ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
Read More: തൃശൂർ പൊലീസ് അക്കാദമിയിൽ ലൈംഗികാതിക്രമം; പരാതി നൽകി വനിതാ ഉദ്യോഗസ്ഥ