സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളുടെ ദൈർഘ്യത്തിൽ നിയന്ത്രണം വരുന്നു. അധിക ദൈർഘ്യമില്ലാത്ത വീഡിയോകൾക്ക് ഇൻസ്റ്റഗ്രാം പ്രാധാന്യം കൊടുക്കുന്നതെന്ന് കമ്പനി തലവൻ ആഡം മൊസേറി വ്യക്തമാക്കി. (These types of videos are no longer allowed on Instagram)
അധിക ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ പറ്റുമോ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവിന്റെ ചോദ്യത്തിനാണ് ആഡം മൊസേറിയുടെ മറുപടി. സൗഹൃദങ്ങളെ കൂടുതൽ അടുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ നടപടി.
ALSO READ:
സർക്കാർ ഹൈസ്‌കൂളിൽ മുഖ്യാതിഥിയായി യുട്യൂബർ സഞ്ജു ടെക്കി; പരിപാടി സംഘടിപ്പിക്കുന്നത് പാലക്കാട് സിപിഎം ജില്ലാപഞ്ചായത്ത് അംഗം
കാറിനുള്ളിൽ സ്വിമ്മിങ് പൂൾ നിർമിച്ചതിന് സഞ്ജുവിന്റെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സഞ്ജു തന്റെ വാഹനമായ ടാറ്റ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കി അമ്പലപ്പുഴയിലെ റോഡിലൂടെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്തത്. തുടർന്ന് ദൃശ്യങ്ങൾ തന്റെ ‘വ്‌ളോഗ്സ്’ എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് സഞ്ജുവിനെതിരെ നടപടിയെടുത്തത്. സ്വിമ്മിംഗ് പൂൾ ഒരുക്കിയ കാർ പിടിച്ചെടുത്ത എംവിടി കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തു.YouTuber Sanju Techi as Chief Guest at government High School
എന്നാൽ ഇപ്പോൾ ഒരു സർക്കാർ ഹൈസ്‌കൂളിൽ മുഖ്യാതിഥിയായി എത്തുകയാണ് യുട്യൂബർ സഞ്ജു ടെക്കി. പാലക്കാട് മണ്ണഞ്ചേരി സർക്കാർ ഹൈസ്കൂളിലാണ് കുട്ടികളുടെ മാഗസിൻ പ്രകാശനച്ചടങ്ങിൽ മുഖ്യാതിഥിയായി സഞ്ജു ടെക്കി എത്തുന്നത്.
റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്. അതേസമയം പാലക്കാട് സിപിഎം ജില്ലാപഞ്ചായത്ത് അംഗമാണ് പരിപാടിയുടെ സംഘാടകൻ.
സഞ്ജുവിനെതിരെ ആറു വകുപ്പുകൾ പ്രകാരം മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. വാഹനമോടിച്ച സൂര്യനാരായണന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡും ചെയ്തു. ഇരുവരും ഒരാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടത്തിൽപ്പെട്ട് കഴിയുന്നവർക്ക് സേവനം ചെയ്യണമെന്ന് എംവിടി ഉത്തരവുമിട്ടു.
അതേസമയം ജൂൺ മൂന്നു മുതൽ മലപ്പുറം എടപ്പാളിലുള്ള മോട്ടോർവാഹന വകുപ്പിന്റെ കേന്ദ്രത്തിൽ ഡ്രൈവിങ്ങും റോഡുസുരക്ഷയും സംബന്ധിച്ച ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും എംവിടി ശിക്ഷ നൽകിയിരുന്നു.
എന്നാൽ ഇതിന് പിന്നാലെ സഞ്ജു ടെക്കി മോട്ടോർ വാഹന വകുപ്പിനെ പരിഹസിച്ച് പുതിയ വീഡിയോ ഇറക്കി. മോട്ടോർ വാഹന വകുപ്പിന്റെ കേസിന് പിന്നാലെ തന്റെ ചാനലിന് ലോകം മുഴുവൻ റീച്ച് ലഭിച്ചെന്നും, 10 ലക്ഷം ചെലവഴിച്ചാലും ലഭിക്കാത്ത പ്രശസ്തി തനിക്കുണ്ടായെന്നും സഞ്ജു വിഡിയോയിൽ പറഞ്ഞു.
എംവിഡിക്ക് നന്ദിയുണ്ടെന്നും ലോകത്തിന്റെ പവ ഭാഗങ്ങളിൽ നിന്നും ആരാധകരുടെ സ്‌നേഹപ്രവാഹമാണെന്നും സഞ്ജു വീഡിയോയിൽ പറയുന്നുണ്ട്.
മോട്ടോർ വാഹന വകുപ്പിന്റെ പരിശീലന ക്ലാസിനെയും സഞ്ജു വീഡിയോയിൽ പരിഹസിച്ചിരുന്നു. ഒരു യാത്ര പോയിട്ട് കുറെ കാലമായെന്നും കുറ്റിപ്പുറത്തേക്കുള്ള യാത്ര സുഹൃത്തുക്കളുമൊത്തുള്ള ട്രിപ്പാക്കി മാറ്റുമെന്നും സഞ്ജു വിഡിയോയിൽ പറഞ്ഞു.
തുടർന്ന് കേസിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായി. യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി.
കാറിനുള്ളിൽ സ്വിമ്മിങ് പൂൾ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും വിഷയത്തിൽ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. മോട്ടോർ വാഹന വകുപ്പിനെ പരിഹസിച്ച് സഞ്ജു ടെക്കി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഹൈകോടതി ഇടപെടൽ.