ജി.സി.സി. ഗ്രാൻഡ് ടൂർ വിസ എന്ന പുതിയ സംവിധാനത്തിലൂടെ ആറു ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം. ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ വെച്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്രാൻഡ് ടൂർ വിസയെടുത്താൽ യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, സൗദി, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാകും. കേരളത്തിൽ നിന്നുള്ള തൊഴിൽ അന്വേഷകർക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണിത്. കൂടാതെ ഗൾഫ് രാജ്യങ്ങളുടെ ടൂറിസം മേഖലയ്ക്കും തീരുമാനം ഗുണകരമാകും.
Read also: കൊല്ലത്ത് ഗൃഹനാഥൻ ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; മകന്‍ ഗുരുതരാവസ്ഥയില്‍