കൊടും ചൂടിനൊടുവിൽ ഏപ്രിൽ മാസം കടന്നുപോകുമ്പോൾ കേരളത്തിന് ആശ്വാസമേകി കേന്ദ്ര കാലാവസ്ഥ പ്രവചനം. മെയ്ആദ്യ ദിനങ്ങളിൽ കേരളത്തിലെ 12 ജില്ലകളിൽ വരെ മഴ ഉറപ്പാണെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. ഇന്നലെ ശക്തമായ വേനൽമഴ മെയ് മാസത്തിലെ ആദ്യ ദിനങ്ങളിലും കേരളത്തിന് ആശ്വാസമേകുമെന്നാണ് സൂചന. മെയ് 4 വരെയുള്ള പ്രവചന പ്രകാരം 12 ജില്ലകളിൽ വരെ മഴ ലഭിച്ചേക്കാം. ഇന്ന് കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ സാധ്യതയുണ്ട്. അതേസമയം ഇന്നലെ കൊല്ലത്ത് ശക്തമായ വേനൽ മഴ ലഭിച്ചിരുന്നു. ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും സാമാന്യം ഭേദയപ്പെട്ട മഴ ലഭിച്ചു. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴയോടൊപ്പം ശക്തമായ മിന്നലും ഉണ്ടായിരുന്നു.