തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല നോവൽ എഴുതുന്നു. ഒരു വർഷത്തിനുള്ളിൽ നോവൽ പൂർത്തിയാക്കുമെന്ന്സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ചെന്നിത്തല വെളിപ്പെടുത്തി.
പ്രമേയം വെളിപ്പെടുത്താനാവില്ലെന്നും രാഷ്ട്രിയമല്ല പ്രമേയമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ ഇറങ്ങുന്ന എല്ലാ നോവലുകളും വായിക്കാറുണ്ട്. മലയാള എഴുത്തുകളിൽ പുതിയതായി ഇറങ്ങിയവയിൽ ഏറ്റവും പ്രിയം ആനന്ദ് നീലകണ്ഠന്റെ രണ്ടു പുസ്തകങ്ങളാണ്. രാവണനെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹം എഴുതിയ ‘Asura tale of the vanquished, ‘Ajaya: Rise of Kali’ എന്നീ നോവലുകൾ ഏറെ ഇഷ്ടമായതാണ്. Asura tale of the vanquished എന്ന പുസ്തകം വായന കഴിയുമ്പോഴേക്കും അത്രയും നാൾ മനസ്സിൽ വില്ലനായി സങ്കല്പിച്ചിരുന്ന രാവണൻ നായക സ്ഥാനത്തെത്തിയിരുന്നു. ജയിച്ചവർ ആത്യന്തികമായി ജയിച്ചവരല്ലെന്നും തോറ്റവർ എന്നന്നേക്കുമായി തോറ്റവർ അല്ലെന്നുമാണ് പുതിയ കാല നോവലുകളെക്കുറിച്ച് ചെന്നിത്തല മുമ്പൊരിക്കൽ പറഞ്ഞിട്ടുള്ളത്.
രാഷ്ടീയ – സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വായന അനിവാര്യമാണ്. അത് ഒഴിവാക്കിയുള്ള രാഷ്ട്രീയം അർത്ഥശൂന്യമാണ്. പുതിയ അറിവുകളാണ് നമ്മെ സജീവമാക്കുന്നത്. ഒരേ സമയം രണ്ട് പുസ്തകങ്ങൾ വായിക്കും. ചെന്നിത്തലയുടെ വായനയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഇങ്ങനെ പോകുന്നു.
സ്വന്തമായി പുസ്തക പ്രസിദ്ധീകരണ ശാലയും ചെന്നിത്തലയ്ക്കുണ്ട്. ശ്രേഷ്ഠ എന്ന പേരിലറിയപ്പെടുന്ന ചെന്നിത്തലയുടെ പുസ്തക പ്രസിദ്ധീകരണശാലയുടെ ചുമതല മൂത്ത മകനാണ്ചെന്നിത്തലയുടെ നോവലിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ-സാഹിത്യ ലോകം.