web analytics

പറശിനിക്കടവ് ക്ഷേത്രദർശനം പ്രമോദിൻ്റെ ജീവിതം മാറ്റിമറിച്ചു; തോട്ടത്തിലുള്ളത് 25ലേറെ അപൂർവയിനങ്ങൾ

കൊച്ചി: പറശിനിക്കടവ് ക്ഷേത്രദർശന വേളയിലാണ് എറണാകുളം ആമ്പല്ലൂർ സ്വദേശി പി.കെ. പ്രമോദിന്കുരുമുളക് കൃഷിയോട് കമ്പം കയറിയത്. ഇന്ന് പ്രമോദിൻ്റ തോട്ടത്തിലുള്ളത് 25ലേറെ അപൂർവയിനങ്ങളാണ്.

ബ്രസീലിയൻ തിപ്പലിയിലെ ഗ്രാഫ്റ്റിംഗ് ഉൾപ്പെടെ കുരുമുളകിന്റെ ഉത്പാദനം കൂട്ടാനും കൃഷി വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളുമുണ്ട്.

പുതിയവ കണ്ടെത്തി ഗ്രാഫ്റ്റിംഗ് പരമാവധിയാളുകളെ പഠിപ്പിക്കുന്ന പ്രമോദിനെ തേടി നിലവിൽ അയൽസംസ്ഥാനങ്ങളിൽ നിന്നടക്കം കർഷകരെത്തുന്നുണ്ട്.

ബ്രസീലിയൻ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് വള്ളിയിൽ നിന്ന് എല്ലാമാസവും വിളവെടുക്കാം എന്നതാണ് പ്രത്യേകത. പറശിനിക്കടവിൽ കണ്ടുമുട്ടിയ പയ്യാവൂർ സ്വദേശി സഹദേവനാണ് പ്രമോദിനെ കുരുമുളക് കൃഷിയിലേക്ക് എത്തിച്ചത്.

പ്രമോദിന് ഗുണമേന്മയുള്ള കുറച്ച് തൈകളും നൽകി. തുടർന്ന് ആറു വർഷം മുമ്പ് 15 സെന്റിൽ തുടങ്ങിയ പരീക്ഷണം പാട്ടത്തിനെടുത്ത ഒന്നരയേക്കറിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

ഇന്ന്പ്രമോദിന്റെയും കുടുംബത്തിന്റെയും ജീവിതവും കുരുമുളകിന്റെ താങ്ങിലാണ്. ഭാര്യ അമ്പിളിയും ഇളയസഹോദരൻ അജിത്തുമാണ് പ്രമോദിൻ്റെ സഹായികൾ.

20,000ലേറെ തൈകൾ പ്രമോദിൻ്റെ നഴ്സറിയിലുണ്ട്. 90 മുതൽ 130 രൂപ വരെയാണ് ഒരെണ്ണത്തിന് വില വരുന്നത്.

സാധാരണ കൊടിയിൽ നിന്ന് വിളവെടുക്കാൻ 3 വർഷം വേണ്ടിവരുമെങ്കിൽ ഗ്രാഫ്റ്റ് ചെയ്ത കുറ്റിക്കുരുമുളക് നാലാം മാസം തിരിയിടും എന്നതാണ് പ്രത്യേകത.

പന്നിയൂർ (1 മുതൽ 10വരെ),കരിമുണ്ട,തെക്കൻ,ഹൈറേഞ്ച്,ബ്ലാക് ഗോൾഡ്,പഞ്ചമി,വട്ടമുണ്ടി, നീലമുണ്ടി,കൊറ്റനാടൻ,കുതിരവാലി,മടമ്പരത്തി,ശ്രീകര,പെരിങ്കൊടി എന്നിവയ്‌ക്കു പുറമേ തനിനാടൻ ഇനങ്ങളും പ്രമോദിൻ്റ പക്കലുണ്ട്.

തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്താൽ ഏതുകാലാവസ്ഥയുമായും പൊരുത്തപ്പെടും എന്നതാണ് പ്രത്യേകത. വെള്ളം കെട്ടിനിന്നാലും ചീയില്ല.

ചാണകപ്പൊടി,വേപ്പിൻ പിണ്ണാക്ക്,എല്ലുപൊടി എന്നിവയാണ് വളം. ​പച്ചച്ചാണകം,കടലപ്പിണ്ണാക്ക്,വേപ്പിൻപിണ്ണാക്ക് എന്നിവ 48 മണിക്കൂർ പുളിപ്പിച്ച് ഒരു കപ്പ് തെളിയിൽ രണ്ടിരട്ടിവെള്ളം ചേർത്ത് തളിക്കുകയാണ് പതിവ് കൃഷിരീതി.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ഫെയ്സ്ബുക്ക് കുറിപ്പിന് പിന്നാലെ ദുരൂഹ മരണം; അജിത്‌കുമാർ കേസിൽ പ്രത്യേക അന്വേഷണം

പോത്തൻകോട് :തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബ–രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ...

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും ഇന്ത്യൻ ക്രിക്കറ്റ്...

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ ദുബായ്: പ്രവാസലോകത്ത്...

കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ;...

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക്...

Related Articles

Popular Categories

spot_imgspot_img