സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ 14 ദിവസങ്ങൾ അവധിയാണ്…!
ഈ വർഷത്തെ സെപ്റ്റംബർ മാസഎം ബാങ്കിൽ പോകുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. സെപ്റ്റംബർ മാസത്തിൽ ബാങ്ക് പ്രവർത്തിക്കുന്നത് 16 ദിവസമാണ്.
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണിത്. പ്രാദേശിക, ദേശീയ അവധികൾ ഉൾപ്പെടെയാണിത്.
വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോഗിയായ വീട്ടമ്മ
അതായത് ചുരുക്കത്തിൽ ഈ മാസം 14 ദിവസം അവധിയാണ്. ഓണം ഈ മാസം ആയതിനാലാണ് പ്രധാനമായും ഇത്രയും അവധി ലഭിക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും.
വരുന്ന മാസത്തിലെ പ്രധാന അവധി ദിനങ്ങൾ താഴെ:
സെപ്തംബർ 3 ബുധനാഴ്ച കർമ പൂജ:ഝാർഖണ്ഡ്.
സെപ്തംബർ 4 വ്യാഴാഴ്ച ഒന്നാം ഓണം (ഉത്രാടം): കേരളം.
സെപ്തംബർ 5 വെള്ളിയാഴ്ച തിരുവോണം, നബി ദിനം: കേരളം, ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കർണാടക, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പൂർ, ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, ഡൽഹി, ഝാർഖണ്ഡ്, തെലങ്കാന.
സെപ്തംബർ 6 ശനിയാഴ്ച നബിദിനം: സിക്കിം, ഛത്തീസ്ഗഡ്, ജമ്മുകാശ്മീർ.
സെപ്തംബർ 7 ഞായറാഴ്ച.
സെപ്തംബർ 12 വെള്ളിയാഴ്ച Eid i Milad ul Nabi: ജമ്മുകാശ്മീർ.
സെപ്തംബർ 13 രണ്ടാം ശനിയാഴ്ച.
സെപ്തംബർ 14 ഞായറാഴ്ച.
സെപ്തംബർ 22 തിങ്കളാഴ്ച നവരാത്രി ആരംഭം: രാജസ്ഥാൻ.
സെപ്തംബർ 23 ചൊവ്വാഴ്ച മഹാരാജ ഹരിസിങ് ജന്മദിനം: ജമ്മുകാശ്മീർ.
സെപ്തംബർ 27 നാലാമത്തെ ശനിയാഴ്ച.
സെപ്തംബർ 28 ഞായറാഴ്ച.
സെപ്തംബർ 29 തിങ്കളാഴ്ച പൂജവയ്പ്പ്, ദുർഗാപൂജ: ത്രിപുര, അസം, പശ്ചിമബംഗാൾ.
സെപ്തംബർ 30 ചൊവ്വാഴ്ച ദുർഗാപൂജ: ത്രിപുര, ഒഡീഷ, അസം, മണിപ്പൂർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബീഹാർ, ഝാർഖണ്ഡ്.
ബാങ്കുകൾ തുറന്നുപ്രവർത്തിക്കില്ലെങ്കിലും ഓൺലൈൻവഴി ഇടപാടുകൾ നടത്താനാവുന്നത് ഇടപാടുകാർക്ക് വലിയ ആശ്വാസമാണ്.
കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ
കാഞ്ഞിരപ്പള്ളിയിൽ ദേശീയപാത 183 -ൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. തമ്പലക്കാട് പടിഞ്ഞാറെ കീച്ചേരിയിൽ രാജ് മോഹനൻ നായരുടെ മകൻ അഭിജിത്ത് (34) ആണ് മരിച്ചത്.
ഒപ്പമുണ്ടായിയിരുന്ന സഹോദരി ആതിര (30), ഭർത്താവ് വിഷ്ണു(30), അഭിജിത്തിന്റെ സുഹൃത്ത് ആലാപ്പാട്ടുവയലിൽ ഗോപാലകൃഷ്ണന്റെ മകൻ ദീപു (32)നും പരിക്കേറ്റു.
വെള്ളിയാഴ്ച കുന്നുഭാഗം ജനറൽ ആശുപത്രിക്ക് മുൻപിൽ 11.15 ഓടെയായിരുന്ന അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നെത്തിയ കാർ നിയന്ത്രണം വിട്ടു ഇടിച്ചു കയറുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആയിരിന്നു ആതിരയുടെ വിവാഹം.
ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ ‘അമ്മ മടങ്ങിയെത്തിയപ്പോൾ
ഇടുക്കി: പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടിപ്പവെറിയാർ ചുരക്കുളം പുതുവലില്‍ ആളൂര്‍ ഭവനില്‍ രാജേഷിന്റെ മകള്‍ റോഷ്‌നി (14)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ തൊഴിലുറപ്പ് ജോലിക്കുപോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് വീട്ടിലെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കുമളി വെള്ളാരംകുന്ന് സെയ്ന്റ് മേരീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റോഷ്‌നി. അമ്മ: രാജി, സഹോദരി രേഷ്മ (വിദ്യാര്‍ഥി).
വണ്ടിപ്പെരിയാര്‍ പോലീസിന്റെ മേല്‍നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.: 1056, 0471-2552056)