തമാശക്കായി പലരും പറയാറുണ്ട് ഇവിടെ അച്ഛനും അമ്മയും ഒഴികെ ബാക്കിയെല്ലാം വാടകയ്ക്ക് കിട്ടും എന്ന്. എന്നാൽ അത് അക്ഷരാർത്ഥത്തിൽ സത്യമായിരിക്കുകയാണ്. കാമുകിയില്ലാതെ വിഷമിക്കുന്ന യുവാക്കൾക്ക് സന്തോഷവാർത്ത നൽകി താൻ വാടകയ്ക്ക് കാമുകിയായി വരാൻ തയ്യാറാണെന്ന് യുവതി. ജപ്പാനിലും മറ്റും സർവ്വസാധാരണമായ ഇക്കാര്യം ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ യുവതി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് യുവതി കാര്യം പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഓരോ സേവനത്തിനുള്ള നിരക്കുകളും പ്രത്യേകം പറഞ്ഞിട്ടുണ്ട്. @divya_giri__എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വാടക കാമുകിയാകാൻ തയ്യാറാണെന്ന് അറിയിച്ച് യുവതി റീൽ പങ്കുവച്ചിരിക്കുന്നത്.
ഒരു കോഫി തനിക്കൊപ്പം കഴിക്കാൻ 1500 രൂപ, ഡിന്നറും സിനിമയും ആണ് വേണ്ടതെങ്കിൽ 2000 രൂപ, ബൈക്കിൽ ഒരുമിച്ച് കറങ്ങാൻ 4000 രൂപ എന്നിങ്ങനെ പോകുന്നു നിരക്കുകൾ. ഡേറ്റിങ്ങിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ 6000 രൂപ യുവതിക്ക് നൽകണം. ഇൻസ്റ്റഗ്രാമിലെ ഈ റീൽ നിമിഷങ്ങൾക്കകം ആയി. തമാശയ്ക്കാണോ സീരിയസ് ആയിട്ടാണോ യുവതി ഇത് ചെയ്തതെന്ന് അറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ച ചൂട് പിടിക്കുകയാണ്. യുവതി തട്ടിപ്പുകാരി ആണെന്നും ഹണി ട്രാപ്പ് ആണ് യുവതിയുടെ ലക്ഷ്യം എന്നും ഒരു വിഭാഗം വാദിക്കുമ്പോൾ മറുവിഭാഗം ഇതിനെ തമാശയായി തള്ളിക്കളയുന്നു. ജോലിയില്ലാതെ വരുമ്പോൾ ഇത്തരം പല സ്റ്റാർട്ടപ്പുകളും ഉയർന്നുവരുമെന്നാണ് ചിലർ പരിഹസിക്കുന്നത്.