web analytics

അയല്പക്കത്തെ ദമ്പതികളുടെ സ്വകാര്യനിമിഷങ്ങളുടെ ശബ്ദം തന്റെ സമാധാനം തകർക്കുന്നു, അയൽക്കാർ ജനൽ അടയ്ക്കണം; യുവതിയുടെ വിചിത്ര പരാതികേട്ട് അമ്പരന്നു പോലീസ്

അയല്പക്കയത്തെ ദമ്പതികളുടെ കിടപ്പുമുറിയിൽ നിന്ന് സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും കേൾക്കുകയാണെന്നും അതിനാൽ ജനലുകൾ അടച്ചിടണമെന്നും ആവശ്യപ്പെട്ട് യുവതി. ബംഗളൂരുവിലാണ് വിചിത്ര പരാതി പോലീസിന്റെ മുന്നിലെത്തിയത്. ബംഗളൂരു ആവലഹള്ളിയിലാണ് പരാതിക്കാരിയായ സ്ത്രീ താമസിക്കുന്നത്.

സ്ത്രീയുടെ പരാതി ഇങ്ങനെ:

അയൽക്കാരായ ദമ്പതികൾ അവരുടെ സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്ന സമയം മനപ്പൂർവം അവരുടെ ജനൽ തുറന്നിടുന്നു. ഇതുമൂലം അവരുടെ സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും താൻ കേൾക്കുകയാണ്. ഇത് തന്റെ വീട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നു. ജനൽ അടച്ചിടാൻ ദമ്പതികളോട് ആവശ്യപ്പെട്ടപ്പോൾ തന്നെ ബലാൽസംഗം ചെയ്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മോശമായ ആംഗ്യങ്ങൾ കാട്ടിയതായും പരാതിക്കാരി പറയുന്നു. അയൽ വീട്ടുകാരുടെ ഈ പ്രവർത്തികൾ മൂലം തന്റെ വീട്ടിലെ സമാധാനം നഷ്ടപ്പെട്ടുവെന്നും എത്രയും വേഗം പരിഹാരം ഉണ്ടാക്കി തരണമെന്നുമാണ് ഇവരുടെ ആവശ്യം. യുവതിയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also: ഏറ്റുമാനൂർ നഗര മധ്യത്തിൽ മഹാദേവ ക്ഷേത്രത്തിനടുത്ത് അഗ്നിബാധ; രക്ഷയായത് വഴിയാത്രക്കാരൻ

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

Related Articles

Popular Categories

spot_imgspot_img