മഹാരാഷ്ട്രയിലെ പുണെയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ പ്രതികാരമായി യുവാവിന്റെ തലയിൽ വെടിയുതിർത്ത ശേഷം വെട്ടിക്കൊലപ്പെടുത്തി. സ്ഥലക്കച്ചവടക്കാരനായ അവിനാഷ് ബാലു ധൻവേയാണ് (34) ക്രൂരമായി കൊല്ലപ്പെട്ടത്. പുണെ– സോലാപുർ ഹൈവേയിലെ ജഗ്ദാംപ റസ്റ്ററന്റിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഒരു സംഘം ആളുകൾ യുവാവ് ഭക്ഷണം കഴിക്കാനിരുന്ന റസ്റ്ററന്റിലേക്ക് ഇരച്ചു കയറുന്നതും വെടിയുതിർക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ധൻവേ മറ്റു മൂന്നു പേർക്കൊപ്പം റസ്റ്ററന്റിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് രണ്ടു പേർ റസ്റ്ററന്റിലേക്ക് നടന്നു വരുന്നത് ദൃശ്യങ്ങളിൽ കാണാം. അതിൽ ഒരാളുടെ കൈവശം പ്ലാസ്റ്റിക് ബാഗുണ്ട്. കൈവശമുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് ധൻവേയുടെ തല ലക്ഷ്യമാക്കി വെടിവയ്ക്കുകയും പുറത്തുനിന്നു മറ്റുള്ളവർ അകത്തു കയറി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ധൻവേയുടെ മരണം ഉറപ്പാക്കിയാണ് സംഘം സ്ഥലംവിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also:വനിതാ ഐ പിഎൽ ; ഡൽഹിയെ വീഴ്ത്തി ബാംഗ്ലൂരിന് ആദ്യകിരീടം; തിളങ്ങി മലയാളി താരങ്ങൾ