കട്ടപ്പനയിൽ തർക്കത്തെ തുടർന്ന് യുവാവിനെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമം. ഞായറാഴ്ച രാത്രിയാണ് കട്ടപ്പന ഇടശേരി ജങ്ഷനിൽ സംഭവം. കട്ടപ്പന സ്വദേശി ക്രിസ്റ്റോ മാത്യുവും ഇടശേരി ജംക്ഷനിലുണ്ടായിരുന്ന ഒരു സംഘം യുവാക്കളുമായി വാക്കേറ്റമുണ്ടായി. പിന്നീട് ക്രിസ്റ്റോ സെൻട്രൽ ജങ്ഷനിലേക്ക് ബൈക്കിൽ പോയി. ഈ സമയത്ത് കാറിൽ പിന്നാലെയെത്തിയ സംഘം ക്രിസ്റ്റോയെ ഇടിച്ചു വീഴ്ത്തി. റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ ശരീരത്തിൽ കാർ കയറ്റിയിറക്കുകയായിരുന്നു. ഈ സമയത്ത് ഓടിക്കൂടിയ നാട്ടുകാർ ക്രിസ്റ്റോയെ സമീപത്തെ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു.