web analytics

ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നു സംശയം; ഭാര്യയെയും അമ്മയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യചെയ്തു

ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിളായ ഭാര്യയെയും അമ്മയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യചെയ്തു. ബിഹാറിലെ ഭാഗല്‍പുരിലാണ് സംഭവം. പങ്കജ് എന്നയാളേയും ഭാര്യ നീതു കുമാരിയേയും ഇയാളുടെ അമ്മയേയും രണ്ട് കുട്ടികളേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.The young man committed suicide by killing his wife, mother and two children

പാല് കൊണ്ടുവന്നയാളാണ് ചോരയില്‍ കുളിച്ചുകിടന്ന നിലയില്‍ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. വിവിധ മുറികളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. നാല് മൃതദേഹങ്ങളിലും കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. പങ്കജിനെ സീലിങ്ങില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പങ്കജും ഭാര്യ നീതു കുമാരിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് പങ്കജ് സംശയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

സംഭവസ്ഥലത്തുനിന്ന് പങ്കജിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും ഭാഗല്‍പുര്‍ റേഞ്ച് ഡി.ഐ.ജി വിവേകാനന്ദ് പറഞ്ഞു.രണ്ട് മക്കളേയും തന്റെ അമ്മയേയും കൊന്നത് ഭാര്യയായ നീതുവാണെന്നും അതിന്റെ പ്രതികാരത്തിലാണ് ഭാര്യയെ കൊന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പങ്കജ് പറയുന്നത്.

എന്നാല്‍, മറ്റ് മൂന്ന് കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതുകൊണ്ടാവാം ഇങ്ങനെ എഴുതിയതെന്നാണ് പോലീസ് കരുതുന്നത്.

യുവതി അടുപ്പത്തിലാണെന്ന് കരുതുന്ന കോണ്‍സ്റ്റബിളിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്നും ചോദ്യംചെയ്യലില്‍ ഇയാൾ പലകാര്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

Related Articles

Popular Categories

spot_imgspot_img