ഇന്ത്യയിലെന്നല്ല, ദക്ഷിണേഷ്യയിൽ തന്നെ ബെർത്ത് ചെയ്യുന്ന ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ; വിഴിഞ്ഞത്തിന് ഇത് അഭിമാന നിമിഷം

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിച്ച് ലോകത്തെ നാലാമത്തെ വലിയ കണ്ടെയ്‌നർ കപ്പൽ എം.എസ്‌.സി ക്ലോഡ് ഗിരാർദെ ബെർത്തിൽ അടുത്തു.About history at the international port MSC Claude Girarde, the world’s fourth largest container ship, has approached the berth

ഇന്ത്യയിലെന്നല്ല, ദക്ഷിണേഷ്യയിൽ തന്നെ ബെർത്ത് ചെയ്യുന്ന ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലാണിത്. 19,462 കണ്ടെയ്‌നറുകളുമായി മുന്ദ്ര തുറമുഖത്ത് എത്തിയ എം. എസ്.സി അന്ന ആണ് ഇന്ത്യയിൽ മുൻപ് എത്തിയ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ.

കമ്മിഷൻ ചെയ്യും മുമ്പ്, ട്രയൽ റൺ നടക്കുന്ന വിഴിഞ്ഞത്ത് ഇത്രയും വലിയ കണ്ടെയ്‌നർ കപ്പൽ അടുത്തത് തുറമുഖത്തിന്റെ ശേഷിയുടെ തെളിവാണ്.

മലേഷ്യയിലെ താൻജുങ് പെലപാസിൽ നിന്നാണ് കപ്പൽ എത്തിയത്.ഇവിടത്തെ കണ്ടെയനറുകൾ ഇറക്കിയ ശേഷം പോർച്ചുഗലിലേക്ക് പോയി.

ക്യാപ്റ്റൻ ഇന്ത്യക്കാരനായ രാജേന്ദ്ര സിംഗ്. 24 ജീവക്കാരിൽ നാല് മലയാളികൾ – യശ്വന്ത് (കണ്ണൂർ ),നന്ദകുമാർ ( മലപ്പുറം ), തൃശൂർ സ്വദേശികളായ ജോർജ് ആന്റണി,പ്രതീഷ് നാരായണപണിക്കർ.18 പേർ മറ്റ് സംസ്ഥാനക്കാർ.

രണ്ട് പേർ യുക്രെയിൻ, പോളണ്ട് സ്വദേശികൾ.ക്ലോഡ് ഗിരാർദെ

നീളം 399 മീറ്റർവീതി 61.5 മീറ്റർ 24,116 കണ്ടെയ്‌നറുകൾ

രജിസ്ട്രേഷൻ ലൈബീരിയയിൽ

ഓപ്പറേഷൻ സ്വിസ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി

കപ്പലിനെ വിഴിഞ്ഞത്തെ 3 ടോൾഫിൻ ടഗ്ഗുകളുടെ അകമ്പടിയോടെയാണ് ബെർത്തിലെത്തിച്ചത്.

തിരുവനന്തപുരം വാട്ടർ ലൈൻ ആൻഡ് ലോജിസ്റ്റിക് കമ്പനിയുടെ വിഴിഞ്ഞം സ്വദേശികളായ ജീവനക്കാരാണ് മൂറിംഗ് (നങ്കൂരമിട്ട് ബെർത്തിൽ ബന്ധിക്കൽ) നടത്തിയത്

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img