അയല്പൽക്കക്കാർ നോക്കാനേൽപ്പിച്ച വീട്ടിൽ നിന്നും സ്വർണം മോഷ്‌ടിച്ചു വിറ്റ യുവതിയെ വീട്ടുകാരും പൊലീസും ചേർന്ന് തന്ത്രപൂർവം കുടുക്കി.The woman was robbed of gold from the house where she was made to look after by the neighbours
ഇടുക്കി തൂക്കുപാലത്താണ് സംഭവം. ചോറ്റുപാറയിൽ വാടകയ്ക്ക് താമസിക്കുന്ന ചിറക്കരോട്ട് മഞ്ജു (25)വാണ് അറസ്റ്റിലായത്.
സെപ്റ്റംബർ ഒന്നിനാണ് മഞ്ജുവിൻ്റെ അയൽവീട്ടിൽ താമസിക്കുന്ന ജ്യോതിഷ്ഭവൻ ജനാർദ്ദനൻപിള്ളയുടെ മകൾ ജ്യോതിലക്ഷ്മ്‌മിയുടെ സഹോദരൻ ജ്യോതിഷിന്റെ വിവാഹനിശ്ചത്തിനായി കുടുംബം ഒന്നാകെ ഒന്നാം തീയതി പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തേക്ക് പോയത്. ഈ സമയം അയൽവാസിയായ മഞ്ജുവിൻ്റെ കൈയിൽ താക്കോൽ ഏൽപ്പിച്ചാണ് ഇവർ പോയത്.
രാത്രി എട്ടോടെ തിരികെയെത്തുകയും ചെയ്‌തു. തിരികെയെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ സൂക്ഷിച്ച സ്വർണം നഷ്‌ടപ്പെട്ടതായി അറിയുന്നത്.
കൂടുതൽ പരിശോധനയിൽ വീടിനുള്ളിലെ വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ ഒന്നും മോഷണം പോകാത്തതിനാൽ സംശയം തോന്നിയ വീട്ടുകാർ മഞ്ജുവിനോട് തിരക്കിയെങ്കിലും ഇവർ മോഷണം നിഷേധിച്ചു.
വീട്ടുകാർ നെടുങ്കണ്ടം പോലീസിൽ പരാതി നൽകിയതോടെപോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ നെടുങ്കണ്ടത്തെ ജ്വല്ലറിയിൽ സ്വർണം വിറ്റതായി കണ്ടെതുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും മഞ്ജുവാണ് വിൽപ്പന നടത്തിയതെന്ന് കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്തു.