News4media TOP NEWS
മാമി തിരോധാനക്കേസ്; ഡ്രൈവറെയും കാണാനില്ലെന്ന് പരാതി മോഷണക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മോഷണം; നെയ്യാറ്റിൻകരയിൽ 22കാരൻ അറസ്റ്റിൽ ഭാവഗായകന് വിട നൽകാനൊരുങ്ങി സംഗീത ലോകം; പൊതുദര്‍ശനം ഇന്ന് രാവിലെ 10 മുതൽ, സംസ്‌കാരം നാളെ വീണ്ടും ചക്രവാതചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പുലിയൂരുകാരി പോലീസ് പിടിയിൽ

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പുലിയൂരുകാരി പോലീസ് പിടിയിൽ
December 28, 2024

ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിലായി. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം.

പുലിയൂർ സ്വദേശിനി സുജിതയെയാണ് പൊലീസ് പിടികൂടിയത്. ബുധനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് സുജിതയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പല സ്റ്റേഷനുകളിലും ജോലി തട്ടിപ്പ് കേസുകളുണ്ടെന്നാണ് പൊലീസ് പറഞ്ഞു.

ബുധനൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് 4.25 ലക്ഷം രൂപയാണ് സുജിത തട്ടിയെടുത്തത്. സർക്കാർ ആയൂർവേദ ആശുപത്രിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.

താനും ആയുർവേദ ആശുപത്രിയിലെ ജോലിക്കാരിയാണെന്നും, പണം കൊടുത്താണ് ജോലിയിൽ കയറിയതെന്നും സുചിത പരാതിക്കാരിയായ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

ഉദ്യോഗാർഥികളുടെ വിശ്വാസം ആർജിക്കാൻ സർക്കാർ ജീവനക്കാരുടെ വ്യാജ തിരിച്ചറിയൽ കാർഡും ഇവർ ധരിച്ചിരുന്നു.

2023 ഫെബ്രുവരി 25നാണ് പണം വാങ്ങിയതെന്ന് പരാതിക്കാരി പറയുന്നു. രണ്ട് മാസത്തിനകം ജോലിയിൽ കയറാമെന്നായിരുന്നു വാഗ്ദാനം.

എട്ട് മാസം കഴിഞ്ഞപ്പോൾ ആദ്യ ഘട്ടത്തിൽ കുറച്ച് പേരുടെ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പിഎസ്‍സി റാങ്ക് ലിസ്റ്റ് കാണിക്കുകയും അടുത്ത ലിസ്റ്റ് ഇവരുടേതാണെന്നും പറഞ്ഞു. എന്നാൽ പിന്നീട് ജോലിയോ പണമോ ലഭിക്കാതെ വന്നതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

അറസ്റ്റിലായ സുജിത സുരേഷിനെതിരെ ആലപ്പുഴയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലി തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. വണ്ടി ചെക്ക് നൽകി കബിളിപ്പിച്ച മറ്റൊരു കേസ് കോടതിയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Related Articles
News4media
  • Kerala
  • News
  • Top News

മാമി തിരോധാനക്കേസ്; ഡ്രൈവറെയും കാണാനില്ലെന്ന് പരാതി

News4media
  • Kerala
  • News
  • Top News

മോഷണക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മോഷണം; നെയ്യാറ്റിൻകരയിൽ 22കാരൻ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

ഭാവഗായകന് വിട നൽകാനൊരുങ്ങി സംഗീത ലോകം; പൊതുദര്‍ശനം ഇന്ന് രാവിലെ 10 മുതൽ, സംസ്‌കാരം നാളെ

News4media
  • Kerala
  • News

എഫ്.സി.ഐ ഗോഡൗൺ ജീവനക്കാരൻ പാടശേഖരത്തിൻറെ മോട്ടോർ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ

News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

News4media
  • Kerala
  • News

നാല് ദിവസം മുമ്പ് ആരോ കെട്ടിയിട്ട് മർദ്ദിച്ചു; വീട്ടമ്മ തൂങ്ങി മരിച്ചു

News4media
  • Kerala
  • News
  • Top News

ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ മയക്കുമരുന്ന് കടത്ത് ; ബം​ഗാൾ സ്വദേശി പിടിയിൽ

© Copyright News4media 2024. Designed and Developed by Horizon Digital