web analytics

ഗുരുവായൂർ അമ്പലത്തിൽ നാളെ നടക്കാനിരിക്കുന്നത് 200 ലേറെ വിവാഹങ്ങൾ; പുതുതായി 2 മണ്ഡപങ്ങൾ, താലികെട്ട് പുലർച്ചെ 5 മുതൽ

തൃശൂർ: ഗുരുവായൂർ അമ്പലത്തിൽ നാളെ 200 ലേറെ വിവാഹങ്ങൾ. മെയ് 10 ഞായറാഴ്ച നടക്കുക. വിവാഹങ്ങളുടെ ബുക്കിം​ഗ് 200 കവിഞ്ഞു. തോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.

പുലർച്ചെ 5 മുതൽ താലികെട്ട് ആരംഭിക്കും. നിലവിലെ 4 കല്യാണ മണ്ഡപങ്ങൾക്ക് പുറമേ 2 മണ്ഡപങ്ങൾ കൂടി സജ്ജമാക്കും. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും.

വധൂവരന്മാരും വിവാഹ സംഘവും മുഹൂർത്തത്തിന് മുമ്പ് മേൽപുത്തൂർ ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്തെ റിസപ്ഷൻ കൗണ്ടറിൽ എത്തി ടോക്കൺ വാങ്ങിയാൽ പ്രത്യേക പന്തലിൽ വിശ്രമിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മുഹൂർത്തത്തിന് മുമ്പായി ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്കും തുടർന്ന് കല്യാണ മണ്ഡപത്തിലേക്കും എത്തിക്കും.

ഒരു സംഘത്തിൽ 4 ഫോട്ടോഗ്രാഫർമാർ അടക്കം 24 പേർക്കാണ് പ്രവേശനം അനുവദിക്കുക. ദർശനത്തിന് പുലർച്ചെ നിർമാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപത്തു കൂടി നേരിട്ട് നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.

ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പുലർച്ചെ നിർമ്മാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം.

അനിയന്ത്രിതമായ തിരക്ക് ഉണ്ടാകുന്ന പക്ഷം ഭക്തജനങ്ങൾക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനു ദേവസ്വം ഏർപ്പെടുത്തുന്ന ദർശന നിയന്ത്രണങ്ങളോട് ഭക്തജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയനും അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയനും അഭ്യർത്ഥിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

മുന്നണികൾക്കുള്ളിൽ കലഹം കത്തുന്നു! എൽ.ഡി.എഫിൽ വിമതർ, കോൺഗ്രസ് പട്ടിക കുടുങ്ങി, ബി.ജെ.പിയിൽ പൊട്ടിത്തെറി

മുന്നണികൾക്കുള്ളിൽ കലഹം കത്തുന്നു! എൽ.ഡി.എഫിൽ വിമതർ, കോൺഗ്രസ് പട്ടിക കുടുങ്ങി, ബി.ജെ.പിയിൽ...

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ 'സീറ്റ് കച്ചവടത്തിന്' മൂക്കുകയറിട്ട് കേന്ദ്ര...

കണ്ണൂരിൽ ട്വിസ്റ്റ്: സീറ്റ് ഉറപ്പിച്ച് കെ സുധാകരൻ; ഹൈക്കമാൻഡ് വഴങ്ങി

കണ്ണൂരിൽ ട്വിസ്റ്റ്: സീറ്റ് ഉറപ്പിച്ച് കെ സുധാകരൻ; ഹൈക്കമാൻഡ് വഴങ്ങി കോൺഗ്രസിൽ കഴിഞ്ഞ...

ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ; പിണറായി വിജയനെതിരെ കെ രഞ്ജിത്ത്; ബിജെപിയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്

ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ; പിണറായി വിജയനെതിരെ കെ രഞ്ജിത്ത്; ബിജെപിയുടെ...

കൈവിട്ടാൽ “കൈ”വിടും; പെരുമ്പാവൂരിൽ കുന്നപ്പിള്ളി മത്സരിക്കും; എൻഡിഎ പിന്തുണച്ചേക്കും

കൈവിട്ടാൽ "കൈ"വിടും; പെരുമ്പാവൂരിൽ കുന്നപ്പിള്ളി മത്സരിക്കും; എൻഡിഎ പിന്തുണച്ചേക്കും പെരുമ്പാവൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ...

Related Articles

Popular Categories

spot_imgspot_img