web analytics

വഖഫ് തർക്കമുള്ളത് ഇതര മതസ്ഥരുടെ ഭൂമിയിൽ മാത്രമല്ല, പകുതിയിലേറെയും മുസ്ലീം ജനവിഭാഗവുമായി; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേഖലകളിൽ വഖ്‍ഫ് ബോർഡ് അവകാശവാദത്തിന് പിന്നാലെ തർക്കത്തിൽ കുരുങ്ങിക്കിടക്കുന്ന സ്ഥാവര സ്വത്തുക്കളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പുറത്ത്.

1006 സ്വത്തുക്കൾക്കാണ് വഖ്ഫുമായി ബന്ധപ്പെട്ട കേസിലുൾപ്പെട്ടിരിക്കുന്നത്. ഇതിൽ 551 വസ്തുക്കളിൽ മുസ്ലീം ജനവിഭാഗവുമായാണ് വഖ്‍ഫ് ബോർഡിന് തർക്കമുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതര മത വിഭാഗവുമായുള്ള കേസുകളുടെ എണ്ണം 455 ആണെന്നും റിപ്പോർട്ടിൽ ഉണ്ട്.

കേരളത്തിൽ 53,330 സ്വത്തുക്കളുടെ മേലാണ് വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതിൽപ്പെട്ട 1006 എണ്ണത്തിലാണ് ഉടമസ്ഥതാവകാശം സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവിഭാ​ഗമായും വഖ്ഫ് ബോർഡിന് കേസുണ്ട്.

മുസ്ലീം സമുദായാം​​ഗങ്ങളെ എതിർകക്ഷികളാക്കി വഖ്ഫ് ബോർഡ് ഫയൽ ചെയ്ത കേസുകളുടെ വിവരങ്ങൾ വാംസി വെബ്സെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം
കാസർക്കോട് -16, കണ്ണൂർ- 56, കോഴിക്കോട്- 87, വയനാട്-3, മലപ്പുറം- 53, പാലക്കാട്- 41, തൃശൂർ- 61, എറണാകുളം-92, ഇടുക്കി-2, കോട്ടയം -20, ആലപ്പുഴ-38, പത്തനംതിട്ട-6, കൊല്ലം-32, തിരുവനന്തപുരം-44 എന്നിങ്ങനെയാണ് കണക്കുകൾ.

ഇതര മതസ്ഥരുടേത് നോക്കുമ്പോൾ കാസർക്കോട് -18, കണ്ണൂർ- 42, കോഴിക്കോട്- 89, വയനാട്- 2, മലപ്പുറം- 86, പാലക്കാട്- 29, തൃശൂർ- 31, എറണാകുളം- 66 , ഇടുക്കി-1, കോട്ടയം -14, ആലപ്പുഴ-14, പത്തനംതിട്ട- 5, കൊല്ലം- 39, തിരുവനന്തപുരം- 19 എന്നിങ്ങനെയാണ് തർക്കത്തിലുള്ള ഭൂമികളുടെ കണക്ക്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേ​ദ​ഗതി നിയമം മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന വാദമാണ് ഇടത്-വലത് മുന്നണികൾ ഉയർത്തിയിരുന്നത്. എന്നാൽ ഈ കണക്കുകൾ പുറത്ത് വന്നതോടെ ഇതിലെ പൊള്ളത്തരം വ്യക്തമാകുകയാണ്. .

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ തിരുവനന്തപുരം:...

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ നിയമവശങ്ങൾ ചർച്ചയാകുന്നു

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

Related Articles

Popular Categories

spot_imgspot_img