ഒത്താശ ചെയ്തത് സംരക്ഷണചുമതലയുള്ള സ്ത്രീ; പ്ലസ്ടു വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി; ഹൈക്കോടതി അഭിഭാഷകനെതിരെ കേസ്

പത്തനംതിട്ട: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകനെതിരെ കേസ്. പെൺകുട്ടിയുടെ പരാതിയിൽ കായംകുളം സ്വദേശി നൗഷാദിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ നിലവിൽ ഒളിവിലാണ്. പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.

2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴഞ്ചേരിയിലെ ഒരു ഹോട്ടലിൽ കൊണ്ടുപോയി, പെൺകുട്ടിക്ക് ബലംപ്രയോ​ഗിച്ച് മദ്യം നൽകിയാണ് പ്രതി പീഡനത്തിനിരയാക്കിയതെന്ന് പരാതിയിൽ പറയുന്നു.

പല തവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. പീഡനദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായാണ് പരാതി. പുറത്തുപറഞ്ഞാൽ അച്ഛനെയും അമ്മയെയും കള്ള കേസിൽ കുടുക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി.

പത്തനംതിട്ട കുമ്പഴയിലെ ഹോട്ടലിൽവച്ചും എറണാകുളത്ത് വച്ചുമാണ് പലതവണ പെൺകുട്ടി പീഡനത്തിനിരയായത്. ഇതിന് കൂട്ടുനിന്നത് കുട്ടിയുടെ സംരക്ഷണചുമതലയുള്ള സ്ത്രീയാണെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചു, എല്ലുകൾ ഇടിച്ചു പൊടിയാക്കി… അതിക്രൂരനായ ഭർത്താവ്…!

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച് യുവാവ്. ഹൈദരാബാദില്‍...

നടി നിമിഷ സജയന്റെ പിതാവ് അന്തരിച്ചു

മുംബൈയിലെ താനെയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത് മുംബൈ: മലയാള നടി നിമിഷ സജയന്റെ പിതാവ്...

നടിയെ ആക്രമിച്ച കേസ്; പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും

ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും കൊച്ചി: നടിയെ ആക്രമിച്ച...

വൈദ്യുതി വകുപ്പിന്റെ ജീപ്പ് കൊമ്പിൽ കോർത്ത് മറിച്ചിട്ട് കാട്ടാന; ജീവനക്കാർക്ക് പരിക്ക്

ജീപ്പ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു വാൽപ്പാറ: വാൽപ്പാറയിൽ വൈദ്യുതി വകുപ്പിന്റെ ജീപ്പിനു...

തമിഴ്‌നാട്ടിൽ നിന്നും ലൈസൻസ് സ്വന്തമാക്കിയോ ..? നല്ല കിടിലൻ പണി പിറകേ വരുന്നുണ്ട്…!

സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസൻസ് ചട്ടങ്ങൾ കർസനമായതോടെ ചട്ടങ്ങൾ മറികടക്കാൻ മറ്റു സംസ്ഥാനങ്ങളിൽ...

ജൽ​ഗാവ് ട്രെയിൻ ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ

പുഷ്പക് എക്സ്പ്രസിന് തീപിടിച്ചുവെന്ന അഭ്യൂഹത്തെ തുടർന്നാണ് അപകടമുണ്ടായത് ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ ജൽ​​ഗാവിൽ കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_imgspot_img