web analytics

ഹൊ എന്തൊരു ഭാഗ്യം;ആ ടിക്കറ്റ് വിറ്റത് ഇന്ന് ഉച്ചക്ക് 12.30ന്;മൺസൂൺ ബമ്പറടിച്ച ഭാഗ്യവാനെ തേടി മൂവാറ്റുപുഴക്കാർ; ആർക്ക് അടിച്ചാലും കൈയ്യിൽ കിട്ടുക 6 കോടി 16 ലക്ഷം

തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരള ലോട്ടറിയുടെ മൺസൂൺ ബമ്പർ നറുക്കെടുത്തു കഴിഞ്ഞു. MD 769524 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.The wait is finally over for Kerala Lottery’s monsoon bumper draw

മൂവാറ്റുപുഴയിലെ ശ്യാം ശശി എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. മൂവാറ്റുപുഴ കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻ്റിന് സമീപത്തു നിന്നും ഇന്ന് ഉച്ചക്ക് 12.30നാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്.

ആരാകും ആ ഭാ​ഗ്യശാലി എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. ഈ അവസരത്തിൽ പത്ത് കോടി അടിക്കുന്ന ഭാ​ഗ്യശാലിയ്ക്ക് എത്ര രൂപയാകും കയ്യിൽ കിട്ടുക എന്നതാണ് ഓരോരുത്തരുടെയും സംശയം. അതെങ്ങനെയാണ് എന്ന് നോക്കാം.

ലോട്ടറി അടിക്കുന്ന സമ്മാനത്തുകയിൽ നിന്നും ഏജൻസി കമ്മീഷനും ടാക്സും പോയിട്ടുള്ള തുക ആണ് ഭാ​ഗ്യശാലിയ്ക്ക് ലഭിക്കുക. സമ്മാനത്തുകയിൽ നിന്നും 12 ശതമാനം തുകയാണ് ഏജന്റിന് നല്‍കുക. ബംബർ സമ്മാനമാണെങ്കിൽ 10 ശതമാനമാണ് ഏജൻസി കമ്മീഷൻ.

അങ്ങനെ എങ്കിൽ പത്ത് കോടിയിൽ നികുതിയും ഏജന്റ് കമ്മീഷനും കഴിച്ച് 6 കോടി 16 ലക്ഷം രൂപയാകും ഭാ​ഗ്യശാലിക്ക് ലഭിക്കുക. സമ്മാനത്തുക 10,000 രൂപയ്ക്ക് മുകളിൽ ആണെങ്കിൽ ലോട്ടറി വകുപ്പ് 30 ശതമാനം ടിഡിഎസ് കുറച്ചാണ് തുക നൽകുക. 50 ലക്ഷത്തില്‍ മുകളിലാണെങ്കിൽ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നൽകേണ്ടതുണ്ട്.

മണ്‍സൂണ്‍ ബമ്പറിന്റേതായി ഇത്തവണ 34 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ മുപ്പത്തി മൂന്ന് ലക്ഷത്തി എൺപതിനായിരത്തി തൊള്ളായിരത്തി അറുപത് ടിക്കറ്റുകൾ വിറ്റഴിഞ്ഞു.

പത്തൊൻപതിനായിരത്തി നാലപത് എണ്ണം ടിക്കറ്റുകൾ ബാക്കിയും വന്നു. 250 രൂപയാണ് ടിക്കറ്റ് വില. ഇതുപ്രകാരം എൺപത്തി നാല് കോടി അൻപത്തി രണ്ട് ലക്ഷത്തി നാൽപതിനായിരം (845,240,000) രൂപയാണ് വിറ്റുവരവ് ഇനത്തിൽ സർക്കാരിന് ലഭിച്ചത്. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് പോകില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുകയാകും സർക്കാരിന് ലഭിക്കുക.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി കാണ്‍പൂർ:...

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു; വീഴ്ചയിൽ ഇടതുകാൽ അറ്റുപോയി

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു;...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

തന്നെ വധിച്ചാൽ ഇറാനെ പൂർണമായി നശിപ്പിക്കാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ്; സംഘർഷം പുകയുന്നു

തനിക്കെതിരെ ഉയർന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ ∙ ഇറാനെതിരായ...

മെസി വരില്ല! കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കണ്ണീർ വാർത്ത; അർജന്റീനയുടെ പ്ലാൻ മാറി, വില്ലനായത് ഖത്തർ

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വലിയ സ്വപ്നത്തിന് തിരിച്ചടി....

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ്...

Related Articles

Popular Categories

spot_imgspot_img